കൊച്ചി > ഗസ്റ്റ് ലക്ചറർ തസ്തികയ്ക്ക് അപേക്ഷിക്കാൻ കാസർകോട് സ്വദേശിനി കെ വിദ്യ എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ചമച്ചെന്ന കേസില്‍ പൊലീസ് മഹാരാജാസ് കോളേജിൽ തെളിവെടുപ്പ് നടത്തി.
അഗളി ഡിവൈഎസ്പി എന്‍ മുരളീധരന്റെ നേതൃത്വത്തിലാണ് മഹാരാജാസിലെത്തി തെളിവുകള്‍ ശേഖരിച്ചത്. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ബിന്ദു ശര്‍മ്മിളയില്‍ നിന്നും അന്വേഷണ സംഘം വിവരം ശേഖരിച്ചു. അഗളി സിഐ സലീമിൻ്റെ നേതൃത്വത്തില്‍ അട്ടപ്പാടി കോളജിലും പരിശോധന നടത്തി.
അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം നേടാൻ വിദ്യയ്ക്കൊപ്പം അഭിമുഖത്തിനെത്തിയത് ആരെന്ന് പൊലീസ് അന്വേഷിക്കും.അട്ടപ്പാടിയിൽ ആരെങ്കിലും വിദ്യയെ സഹായിച്ചിരുന്നോ എന്നും അന്വേഷണം ഉണ്ടാക്കും. വിദ്യയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വിദ്യയുടെ ഫോൺ രേഖകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മുന്‍കൂര്‍ ജാമ്യം തേടി വിദ്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.