ട്യൂമർ എന്ന രോഗത്തെ ഭയക്കാത്തവരായി ആരുമില്ല എന്നതാണ് യാഥാർത്ഥ്യം. തലച്ചോറിലെ കോശങ്ങൾ അമിതമായി വളരുന്നതാണ് ബ്രയ്ൻ ട്യൂമർ. മസ്തിഷ്കത്തിൽ കാണുന്ന ഈ മുഴകളെ രണ്ടായി നമുക്ക് തരംതിരിക്കാം. പൊതുവെ ബ്രെയ്നിലും തലയോട്ടിയ്ക്കുള്ളിലും ഇവ കാണപ്പെടാറുണ്ട്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ ഈ രോഗം കാണപ്പെടാറുണ്ട്. രോഗത്തെ തിരിച്ചറിയുന്നതും അതുപോലെ ചികിത്സ ഉറപ്പാക്കുന്നതുമാണ് ഇതിനെ ഒരു പരിധി വരെ പിടിച്ചു കെട്ടാൻ സാധിക്കൂ. ബ്രെയിൻ ട്യൂമറിന് പ്രത്യേക പ്രാരംഭ ലക്ഷണങ്ങളോ വ്യക്തമായ ലക്ഷണങ്ങളോ ഇല്ല. രോഗലക്ഷണങ്ങൾ പലപ്പോഴും അവ്യക്തമാണ്. ചില ശരീരം കാണിച്ച് തരുന്ന ചില പ്രധാനപ്പെട്ട രോഗലക്ഷണങ്ങളുണ്ട്. ഇതേക്കുറിച്ച് Dr. Raghuram G , Senior Consultant, Neurosurgeon and Spine Surgeon, Manipal Hospitals, Yeshwantpur and Hebbal സംസാരിക്കുന്നു.