പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് അമിതവണ്ണം. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലി തന്നെയാണ് ഇതിൻ്റെ പ്രധാന പ്രശ്നം. എത്ര ശ്രമിച്ചാലും വണ്ണം കുറയ്ക്കാൻ പറ്റാത്ത നിരവധി ആളുകളുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന സങ്കീർണ്ണമായ ആരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ് അമിതവണ്ണം. ഇത് വിവിധ ശാരീരികവും മാനസികവുമായ സങ്കീർണതകൾക്ക് മാത്രമല്ല, ലൈംഗിക ആരോഗ്യത്തിലും കാര്യമായ സ്വാധീനം ചെലുത്തുന്നു. അമിതവണ്ണം വ്യക്തികളുടെ മൊത്തത്തിലുള്ള ലൈംഗികാരോഗ്യത്തെ സ്വാധീനിക്കുകയും സ്വാഭാവിക ഗർഭധാരണത്തെ തടസ്സപ്പെടുത്തുകയും ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF) പോലുള്ള ഫെർട്ടിലിറ്റി ചികിത്സകളുടെ ഫലത്തെ ബാധിക്കുകയും ചെയ്യുന്നു. അമിതവണ്ണം ലൈംഗിക ആരോഗ്യത്തെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് Dr Kshitiz Murdia, CEO & Co-Founder Indira IVF സംസാരിക്കുന്നു















