ഒരു കാലത്ത് പ്രായമായവര്‍ക്ക് മാത്രം വരുന്ന അസുഖമായിട്ടാണ് ഹൃദയാഘാതത്തെ കണക്കാക്കിയിരുന്നത്. എന്നാല്‍, ഇന്ന് ചെറുപ്പക്കാരില്‍പോലും ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്ക് വരുന്നുണ്ട്. ഇത്തരത്തില്‍ അറ്റാക്ക് വരുന്നത് നമ്മളിലെ ആരോഗ്യക്കുറവ് മൂലം തന്നെ. ചിട്ടയല്ലാത്ത ജീവിതരീതിയും അനാരോഗ്യകരമായ ആഹാരരീതികളും ഒരാളെ ഹൃദ്രോഗങ്ങളിലേയ്ക്ക് തള്ളിവിടുകയാണ്. ഹൃദ്രോഗം വരുന്നതിന് മുന്‍പ് നമ്മളുടെ ശരീരം കാണിക്കുന്ന കുറച്ചധികം ലക്ഷണങ്ങളുണ്ട്. പ്രത്യേകിച്ച് അറ്റാക്ക് വരുന്നതിന് മുന്‍പ് ശരീരം നമ്മള്‍ക്ക് മുന്നറിയിപ്പ് നല്കുന്നു. എന്നാല്‍, പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ അസിഡിറ്റി പ്രശ്നം മൂലമാണ് എന്ന് പലരും തെറ്റിധരിക്കപ്പെടുന്ന അവസ്ഥയും കുറവല്ല. ഇത്തരത്തില്‍ നമ്മളുടെ കണ്ണുകളിലും ലക്ഷണങ്ങള്‍ കാണാന്‍ സാധിക്കും. അവ ഏതെല്ലാമെന്ന് നോക്കാം.