ജീവന്‍ തന്നെ കവര്‍ന്നെടുക്കുന്ന ഒന്നാണ് ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം എന്നത്. ഇതിന് കാരണങ്ങള്‍ പലതുണ്ടാകാം. ഇതെക്കുറിച്ച് പല പഠനങ്ങളും ഇപ്പോഴും നടന്ന് വരുന്നുണ്ട്. ചില പഠനങ്ങളില്‍ കൂടുതല്‍ ഗുരുതരമായ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യത തിങ്കളാഴ്ചകളിലാണെന്ന് കാണിയ്ക്കുന്നു. മാഞ്ചെസ്റ്ററില്‍ നടന്ന ബ്രിട്ടീഷ് കാര്‍ഡിയോ വാസ്‌കുലാര്‍ സൊസൈറ്റി കോണ്‍ഫറന്‍സില്‍ ഈ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചിട്ടുമുണ്ട്. ബെല്‍ഫാസ്റ്റ് ഹെല്‍ത്ത് ആന്റ് സോഷ്യല്‍ കെയര്‍ ട്രസ്റ്റ് ആന്റ് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് നടത്തിയ പഠനത്തിലാണ് ഈ കാര്യം കണ്ടെത്തിയത്.