വയർ ചെറുതായിട്ട് ചാടുമ്പോൾ തന്നെ കണ്ണാടി നോക്കി കരയുന്നവരാണ് ഭൂരിഭാഗം ആളുകളും. സൗന്ദര്യത്തെ മാത്രമല്ല അമിതവണ്ണം ബാധിക്കുന്നത് ആരോഗ്യത്തെയും വളരെ മോശമായ രീതിയിലാണ് ബാധിക്കുന്നത്. അമിതവണ്ണം കുറയ്ക്കാനായി പല തരത്തിലുള്ള വ്യായാമങ്ങളും ഡയറ്റുമൊക്കെ പിന്തുടരുന്നവരുണ്ട്. വെറുതെ വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കുകയല്ല വേണ്ടത് എന്നതാണ് മറ്റൊരു യാഥാർത്ഥ്യം. വേഗത്തിൽ വണ്ണം കുറയ്ക്കാൻ തെറ്റായ ഭക്ഷണക്രമമൊക്കെ പിന്തുടരുന്നവരുണ്ട് പക്ഷെ ഇത് ആരോഗ്യത്തിന് എത്ര ദോഷകരമാണെന്ന് പലരും ചിന്തിക്കാറില്ല. പെട്ടെന്ന് ഭക്ഷണം കുറയ്ക്കുന്നത് പലർക്കും ക്ഷീണത്തിനും തളർച്ചയ്ക്കുമൊക്കെ കാരണമാകും. വണ്ണം കുറയ്ക്കാൻ പരിശ്രമിക്കുന്നവർ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.