എത്രയൊക്കെ ഇല്ല എന്ന് പറഞ്ഞാലും പ്രായം എത്ര കഴിഞ്ഞാലും ആരോഗ്യം ഫിറ്റാക്കി നിര്‍ത്താന്‍ മിക്കവരും ആഗ്രഹിക്കാറുണ്ട്. അതുകൊണ്ടാണല്ലോ നമ്മളുടെ അതേ പ്രായക്കാര്‍ നല്ല ചുറുചുറുക്കോടെ നടക്കുന്നത് കാണുമ്പോള്‍ നമ്മള്‍ സ്വയം അവരുടെ ആരോഗ്യത്തെ കുറിച്ച് പറയുന്നത്. നല്ല ആരോഗ്യം, അത് ഏത് പ്രായത്തിലും എല്ലാവര്‍ക്കും സ്വന്തമാക്കാവുന്നതാണ്. ഇതിന് വ്യായാമം മാത്രം പോര, അതുപോലെ, കുറേ സുഖ ചികിത്സ നടത്തിയിട്ടും കാര്യമില്ല. നമ്മളുടെ ആഹാരത്തില്‍ നല്ലപോലെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമാണ്.ഇത്തരത്തില്‍ ആഹാര കാര്യത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. പ്രത്യേകിച്ച് നല്ല രോഗപ്രതിരോധശേഷിയും ആരോഗ്യവും വളര്‍ത്തിയെടുക്കാന്‍ എന്തെല്ലാം ശ്രദ്ധിക്കണം എന്ന് നോക്കാം.















