ചിലര്‍ രാത്രിയില്‍ ഉറങ്ങുമ്പോള്‍ സ്വപ്‌നം കണ്ട് പല്ല് കടിക്കുന്നത് കേള്‍ക്കാം. ചിലര്‍ പല്ല് നല്ലപോലെ കടിച്ച് പിടിച്ച് ഇരിക്കും. അല്ലെങ്കില്‍ പല്ല് കടിക്കുമ്പോള്‍ നല്ല ശബ്ദത്തോടെ ചെയ്യുന്നതും കാണാം. ഇത്തരത്തില്‍ പല്ല് കടിക്കുന്നത് പല്ലിന്റെ ഇനാമല്‍ നഷ്ടപ്പെടുന്നതിലേയ്ക്കും അതുപോലെ, പല്ലിന് തേയ്മാനം വളരെ പെട്ടെന്ന് വരുന്നതിനും ഒരു കാരണമാണ്. ഈ ശീലം പ്രായമായവരില്‍ മാത്രമല്ല. കുട്ടികളിലും കണ്ട് വരുന്നുണ്ട്. പലപ്പോഴും മാതാപിതാക്കള്‍ ഇത്തരം പ്രശ്‌നം കാണുമ്പോള്‍ സ്വപ്‌നം കണ്ടിട്ടാണ് എന്ന് കരുതി വിടും. എന്നാല്‍, പല്ലിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഈ ശീലങ്ങള്‍ നിര്‍ത്തണം. ഈ ശീലം നിര്‍ത്താന്‍ നമ്മള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.















