ആര്‍ത്തവമെന്നത് ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയമാണ്. സ്ത്രീ ശരീരത്തിന്റെ ആരോഗ്യ സൂചനകള്‍ പലതും ആര്‍ത്തവ ചക്രത്തിലൂടെ തിരിച്ചറിയാന്‍ സാധിയ്ക്കും. ആര്‍ത്തവ ക്രമക്കേടുകള്‍ പലപ്പോഴും പല രോഗങ്ങളുടേയും സൂചനകളുമായിരിയ്ക്കും. എന്നാല്‍ ചിലപ്പോള്‍ ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ പിന്‍തുടരുന്ന ചില രീതികള്‍ ആര്‍ത്തവത്തെയും ശരീരത്തേയും അനാരോഗ്യകരമാക്കി മാറ്റാറുമുണ്ട്. ഇതില്‍ ഒന്നാണ് ആര്‍ത്തവത്തിന് പാഡുകള്‍ ഉപയോഗിയ്ക്കുന്നത്.















