തൈറോയ്ഡ് വന്നാല്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഇതിന് പിന്നാലെ നമ്മള്‍ക്ക് വരാന്‍ തുടങ്ങും. ചിലര്‍ക്ക് എല്ലുകള്‍ക്ക് പ്രശ്നം, അതുപോലെ, അമിതവണ്ണം, ചിലര്‍ക്കാണെങ്കില്‍ വണ്ണം കുറയുന്നതും ഷുഗര്‍, പ്രഷര്‍ എന്നിവയെല്ലാം തന്നെ തൈറോയ്ഡ് രോഗത്തിന്റെ പിന്നാലെ എന്നോണം വരുന്നു. ഇത്തരം നിസ്സാരമായി പലപ്പോഴും നമ്മള് കരുതുന്ന അസുഖങ്ങള്‍ മാത്രമല്ല, ഗുരുതരമായ പല ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് ഇത് നയിച്ചെന്ന് വരാം. ചിലപ്പോള്‍ ഇത് ജീവന് വരെ അപകടം ഉണ്ടാക്കുന്നു. ഇത്തരത്തില്‍ എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങളാണ് തൈറോയ്ഡ് വഴി നമ്മള്‍ക്ക് വരുന്നത് എന്ന് നോക്കാം.