World Thyroid Day 2023: തൈറോയ്ഡ് രണ്ട് തരമുണ്ടെങ്കിലും കൂടുതലായി കണ്ടു വരുന്ന ഹോര്‍മോണ്‍ കുറവ് കാരണമുണ്ടാകുന്ന ഹൈപ്പോതൈറോയ്ഡ് (hypothyroidism) തന്നെയാണ്. ഈ പ്രശ്‌നമുള്ളവര്‍ക്ക് ലക്ഷണങ്ങള്‍ പലതായി ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നു. ക്ഷീണം, തടി കൂടുക, ഡിപ്രഷന്‍, മലബന്ധം, കൊളസ്‌ട്രോള്‍ കൂടുക, സ്ത്രീകളെങ്കില്‍ ആര്‍ത്തവ സംബന്ധമായ പല പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം സാധാരണയാണ്. ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്ക് കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതോ അതോ നിയന്ത്രിയ്‌ക്കേണ്ടതോ ആയതുമായ ഭക്ഷണങ്ങളുണ്ട്. ഇവ ഒരു പരിധി വരെ ഗുണം നല്‍കും. ഇത്തരത്തില്‍ കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണ വസ്തുക്കളെ കുറിച്ചറിയൂ.















