രാവിലെയും വൈകിട്ടും വ്യായാമത്തിൻ്റെ ഭാഗമായി സ്ഥിരം നടക്കുന്ന ആളുകളുണ്ട്. ഇത് മാത്രമല്ല ജിമ്മിൽ പോകാൻ സാധിക്കാത്തവർ വീട്ടിലെ ട്രെഡ് മില്ലിലും നടക്കാറുണ്ട്. ഹൃദയാരോഗ്യത്തിനും അതുപോലെ മാനസിക ആരോഗ്യത്തിനും ഏറെ നല്ലതാണ് നടപ്പ്. കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറെ നല്ലതാണ് നടത്തമെന്നാണ് വിദഗ്ധർ പറയുന്നത്. പക്ഷെ ദിവസവും എത്ര ദൂരം നടക്കണമെന്ന കാര്യത്തിൽ ഇപ്പോഴും ചില സംശയങ്ങളുണ്ട് ആളുകൾക്ക്. ദിവസവും 10,000 സ്റ്റെപ്പ്സ് നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് പല പഠനങ്ങളും പറയുന്നുണ്ട്. 1965-ൽ ആദ്യത്തെ വാണിജ്യ പെഡോമീറ്റർ അവതരിപ്പിച്ച Yamasa Tokei എന്ന ജാപ്പനീസ് കമ്പനിയിൽ നിന്നാണ് ഒരു ദിവസം 10,000 ചുവടുകൾ നടക്കുക എന്ന ആശയം ഉടലെടുത്തത്. “10,000-പടി മീറ്റർ” എന്നർത്ഥം വരുന്ന Manpo-kei എന്നറിയപ്പെടുന്ന ഉപകരണം പെട്ടെന്ന് തന്നെ ജനപ്രീതി നേടിയിരുന്നു. ഇതിനുശേഷമാണ് ദൈനംദിന ചുവടുവെപ്പ് ഒരു ലക്ഷ്യമായി പലർക്കും മാറിയത്. എല്ലായിടത്തും ഉണ്ടായിരുന്നിട്ടും, ഈ ലക്ഷ്യത്തിന്റെ ഉത്ഭവവും നേട്ടങ്ങളും പലപ്പോഴും മിഥ്യകളിലും തെറ്റിദ്ധാരണകളിലും മറഞ്ഞിരിക്കുന്നുണ്ട്. 10,000 സ്റ്റെപ്പ് നടക്കുന്നതിലെ യാഥാർത്ഥ്യത്തെക്കുറിച്ചും അതിൻ്റെ ലക്ഷ്യത്തെക്കുറിച്ചും പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് സംബന്ധിച്ച് Rohit Shelatkar, VP at Vitabiotics, Fitness & Nutrition Expert പറയുന്നത് ഇങ്ങനെയാണ്.