വേനല്‍ക്കാലത്ത് ദാഹം വര്‍ദ്ധിക്കുമ്പോള്‍ പലപ്പോഴും കുറച്ച് നാരങ്ങവെള്ളം, അല്ലെങ്കില്‍ ചായ, അതുമല്ലെങ്കില്‍ ചിലര്‍ കഞ്ഞിവെള്ളം എന്നിവ കുടിക്കാന്‍ തിരഞ്ഞെടുക്കാറുണ്ട്. ഇവയെല്ലാം കുടിക്കുമ്പോള്‍ സത്യത്തില്‍ ശരീരത്തിന് നല്ല കുളിര്‍മയും അതുപോലെ, നാവിന് നല്ല രുചിയും ലഭിക്കുമെങ്കിലും ആരോഗ്യപരമായി നോക്കിയാല്‍ പലര്‍ക്കും ഇത് നല്ലതല്ല. ഇവയില്‍ അടങ്ങിയിരിക്കുന്ന മധുരത്തിന്റെ അളവും അതുപോലെ, കാര്‍ബ്‌സും പ്രമേഹരോഗികളില്‍ വിപരീതഫലമാണ് ഉണ്ടാക്കുന്നത്. എന്നാല്‍, അപ്പോള്‍ പ്രമേഹമുള്ളവര്‍ക്ക് കഴിക്കാന്‍ പറ്റിയ പാനീയങ്ങള്‍ ഇല്ലെ എന്ന് ചോദിച്ചാല്‍ ഉണ്ട്. നല്ല ഹെല്‍ത്തി ആയിട്ടുള്ളതും അതുപോലെ തന്നെ നാവിന് നല്ല രുചി നല്‍കുന്നതുമായ നിരവധി പാനീയങ്ങള്‍ ഉണ്ട്. അതും നമ്മള്‍ക്ക് വീട്ടില്‍ തന്നെ തയ്യാറാക്കി എടുക്കാവുന്നവയാണ് പലതും. അവ ഏതെല്ലാമെന്ന് നോക്കാം.