പൊതുവെ ഇന്ത്യൻ സ്ത്രീകൾ വളരെ വലിയ പ്രാധാന്യം നൽകുന്നതാണ് പൊട്ട്. മേക്കപ്പിട്ടാലും മുഖസൗന്ദര്യത്തിന് പൂർണത വരണമെങ്കിൽ പലർക്കും പൊട്ട് തൊടണം. രണ്ട് പുരികങ്ങൾക്കിടയിൽ പൊട്ട് വയ്ക്കുന്നത് വെറുതെ ഒരു ഭംഗിക്കാണ് എന്ന് പലരും വിചാരിക്കാറുണ്ടെങ്കിൽ അത് ഒരു തെറ്റായ ധാരണയാണ്. കാരണം പൊട്ട് വയ്ക്കുന്നത് ആരോഗ്യത്തിനും ചില ഗുണങ്ങൾ നൽകാറുണ്ടെന്നതാണ് യാഥാർത്ഥ്യം. കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും സംഭവം സത്യമാണ്. യോഗയുമായി ബന്ധപ്പെട്ടാണ് ഇത്തരമൊരു വസ്തുത നിലനിൽക്കുന്നത്. ആയുർവേദ ഡോ. ഡിക്സ ആണ് ഇത് സംബന്ധിച്ച ഒരു വീഡിയോ പുറത്ത് ഇറക്കിയിരിക്കുന്നത്.