അരി നാം പൊതുവേ ഉപയോഗിയ്ക്കുന്ന ഭക്ഷണ വസ്തുവാണ്. ഇതിന്റെ പ്രധാന രൂപം വേവിച്ച് ചോറായും അരച്ചും പൊടിച്ചും പലഹാരങ്ങളായും നാം കഴിയ്ക്കാറുണ്ട്. എന്നാല്‍ വേവിയ്ക്കാത്ത, അതായത് പാകം ചെയ്യാത്ത അരി കഴിയ്ക്കുന്നതോ, വെറുതേ കഴിയ്ക്കുന്നതല്ല, ഇത് കഴിയ്ക്കണം എന്ന തോന്നല്‍, വേവിയ്ക്കാത്ത അരിയോടുളള താല്‍പര്യം തന്നെയാണ് പറയുന്നത്. പൈക (pica) എന്ന പ്രത്യേക അവസ്ഥയാണ് ഇത്. ഭക്ഷണമല്ലാത്ത ചിലതിനോട് തോന്നുന്ന താല്‍പര്യമാണിത്. ഇതിന് പേപ്പറിനോടാകാം, ചോക്കിനോടാകാം, ഇതു പോലെയുള്ള മറ്റ് പല വസ്തുക്കളോടുമുണ്ടാകാം. വേവിയ്ക്കാത്ത അരി മാത്രമല്ല, വേവിയ്ക്കാത്ത ഉരുളക്കിഴങ്ങ്, മാവ് തുടങ്ങിയ പലതിനോടും ഇത്തരത്തില്‍ താല്‍പര്യമുണ്ടാകുന്നവരുണ്ട്.