ഭക്ഷണം കഴിച്ചിട്ടും പലർക്കും വയറ് വേദനയും അതുപോലെ വയറിൽ വീക്കവും അനുഭവപ്പെടുന്നവരുണ്ട്. ബിപിയും പ്രമേഹവും പോലെ ഗ്യാസ് പ്രശ്നങ്ങൾ വളരെ സാധാരണമായി മാറി കൊണ്ടിരിക്കുകയാണ്. പലപ്പോഴും മോശമായ ജീവിതശൈലിയാണ് ആളുകളെ ഇത്തരത്തിലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. കഴിക്കുന്ന ഭക്ഷണം ജീവിതശൈലിയുമൊക്കെ ഇതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. ആരോഗ്യത്തിൽ അൽപ്പം ശ്രദ്ധ കൂടുതൽ നൽകിയാൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും. ആമാശയത്തിലെ പല പ്രശ്നങ്ങൾക്കുമുള്ള പ്രധാന കാരണമാണ് ഭക്ഷണം. എപ്പോഴും ഗ്യാസ് കയറുന്ന പ്രശ്നങ്ങമുള്ളവർക്ക് അത് മാറ്റാൻ വീട്ടിൽ തന്നെ ചില കാര്യങ്ങൾ ചെയ്യാം. ഇതിനോടൊപ്പം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ വരാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ തുടക്കത്തിൽ തന്നെ പ്രതിവിധി കാണേണ്ടത് വളരെ പ്രധാനമാണ്. ചൂട് കാലത്ത് മോര് കുടിക്കുന്നത് ആമാശയത്തിന് വളരെയധികം സുഖം നൽകാൻ സഹായിക്കും.