സ്ത്രീ ശരീരത്തിലെ പ്രത്യുല്‍പാദന പ്രക്രിയ മാത്രമല്ല, സ്ത്രീ ശരീരത്തിന്റെ ആരോഗ്യ സൂചന കൂടിയാണ് ആര്‍ത്തവം അഥവാ പീരീഡ്‌സ്. ജീവിത സാഹചര്യങ്ങളും ജീവിത രീതികളും മാറുന്ന ഈ കാലഘട്ടത്തില്‍ ടീനേജ് പെണ്‍കുട്ടികളില്‍ ഇന്നത്തെ കാലത്ത് ഏറെ ആര്‍ത്തവ ക്രമക്കേടുകളും കണ്ടു വരുന്നു. പണ്ടത്തെ കാലത്തെ അപേക്ഷിച്ച് ഇന്നത്തെ കാലത്ത് പെണ്‍കുട്ടികളിലെ ആര്‍ത്തവ പ്രായം കുറഞ്ഞ് വരുന്നതുള്‍പ്പെടെ പല കാര്യങ്ങള്‍ക്കും ആര്‍ത്തവ ക്രമക്കേടുകള്‍ക്കുമെല്ലാം കാരണങ്ങള്‍ പലതാണ്. ഇതെക്കുറിച്ച് Dr. Teji Dawane, Senior Consultant, Obstetrician and Gynecologist, Motherhood Hospitals, Whitefield, Bengaluru വിശദീകരിയ്ക്കുന്നു















