ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് ഹൃദയം. ഹൃദയത്തിൻ്റെ ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് വളരെ പ്രധാനമാണ്. ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ, സമീകൃതാഹാരവും ജീവിതശൈലിയിലെ മാറ്റവും വളരെ പ്രധാനമാണ്. മികച്ച ഹൃദയത്തിൻ്റെ പ്രവർത്തനത്തിന് ഇത് രണ്ടും വളരെ പ്രധാനപ്പെട്ട ആയുധങ്ങളാണ്. ജീവിതത്തിലുടനീളം ഈ രണ്ട് രീതികളും പിന്തുടരുന്നവർക്ക് ഹൃദയസംമബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് തന്നെ പറയാം.ഹൃദയാരോഗ്യത്തിൽ പ്രകൃതിദത്തമായ ഭക്ഷണങ്ങളുടെ സ്വാധീനം വളരെ കൂടുതലാണ്. ഉദാഹരണത്തിന്, കുതിർത്ത ബദാം രണ്ടോ മൂന്നോ കഴിക്കുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. എന്നാൽ ബദാമിന് മാത്രമല്ല, മറ്റ് പല ഭക്ഷണങ്ങൾക്കും ഹൃദയാരോഗ്യം സംരക്ഷിക്കാനുള്ള ശക്തിയുണ്ട്. ഇതിന് നല്ലൊരു ഉദാഹരണമാണ് കാരറ്റ്. ദൈനംദിന ഭക്ഷണക്രമത്തിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.















