സ്ത്രീകളെ സംബന്ധിച്ചടത്തോളം ഏറ്റവും വിഷമവും ബുദ്ധിമുട്ടുകളും നിറഞ്ഞ സമയമാണ് മാസത്തിലെ ആ ഏഴ് ദിവസം. അതേ, ആർത്തവ ദിവസം ഏറെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നിറഞ്ഞതാണ്. വളരെയധികം ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ് ഈ സമയം. വയറ് വേദന, നടുവേദന, ഛർദ്ദിൽ തുടങ്ങി പല തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഈ സമയത്ത് സ്ത്രീകൾ അനുഭവിക്കുന്നത്. ആർത്തവ സമയത്ത് നിരവധി ഹോർമോൺ വ്യതിയാനങ്ങളാണ് ശരീരത്തിൽ സംഭവിക്കുന്നത്. ഇത് സ്ത്രീകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ആർത്തവ സമയത്ത് രക്തസ്രാവം ശരീരത്തിലെ പോഷകാഹാരക്കുറവിന് കാരണമാകും. ഇത് മാനസികാവസ്ഥയെ സാരമായി ബാധിക്കുന്നു. ഇത് മാത്രമല്ല ദേഷ്യം, മറ്റ് വൈകാരിക അസന്തുലിതാവസ്ഥ എന്നിവയിലേക്കും നയിക്കാൻ കാരണമാകും. ആർത്തവ സമയത്ത് ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാൻ പോഷകാഹാര വിദഗ്ധൻ കിരൺ കുക്രേജ സ്ത്രീകൾക്ക് ആർത്തവ സമയത്ത് ചില ഭക്ഷണങ്ങൾ കഴിക്കാൻ ഉപദേശിക്കുന്നു.