ചൂട് കാലമാകുമ്പോൾ വളരെയധികം കാണപ്പെടുന്നതാണ് തണ്ണിമത്തൻ. ജ്യൂസായും വെറുതെയും പലരും തണ്ണിമത്തൻ കഴിക്കാറുണ്ട്. കുഞ്ഞുങ്ങൾ മുതൽ മുതിർന്നവർക്ക് വരെ ഏറെ ഇഷ്ടമുള്ളതാണ് തണ്ണിമത്തൻ. ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ദഹനത്തിനും പ്രതിരോധശേഷിക്കും ചർമ്മസംരക്ഷണത്തിനും മികച്ചതാണ് തണ്ണിമത്തൻ. പക്ഷെ തണ്ണിമത്തനൊപ്പം തെറ്റായ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ തണ്ണിമത്തൻ കഴിക്കാനുള്ള ഏറ്റവും നല്ല മാർഗം രാവിലെയാണ്, കാരണം അത് ഹൈഡ്രേറ്റ് ചെയ്യുകയും പോഷിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ വൈറ്റമിൻ എ, സി, ബി 6 എന്നിവയും പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ്, ഫോളേറ്റ്, കാൽസ്യം തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തനൊപ്പം കഴിക്കാൻ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്.