അമിതവണ്ണം ഉള്ളവരില്‍ മാത്രമല്ല, വണ്ണം കുറവുള്ളവരിലും വയര്‍ വേഗത്തില്‍ ചാടുന്നത് കാണാം. സ്ത്രീകളിലും പുരുഷന്മാരിലും ഇതേ പ്രശ്നം നമുക്ക് കാണാന്‍ സാധിക്കുന്നതാണ്. ചിലര്‍ തടി കുറയുന്നതിനനുസരിച്ച് വയര്‍ കുറയാറുണ്ട്. എന്നാല്‍ ചിലര്‍ വ്യായാമം ചെയ്താല്‍ പോലും വയര്‍ വേഗത്തില്‍ കുറഞ്ഞ കിട്ടാറില്ല. ഇത്തരത്തില്‍ വയര്‍ എത്രശ്രമിച്ചിട്ടും കുറയാത്തവര്‍ക്ക് കുടിച്ച് നോക്കാവുന്ന ഒരു ഡ്രിങ്ക് ആണ് പരിചയപ്പെടുത്തുന്നത്.നമ്മള് എല്ലാവരും ചിയ സീഡ്സ് അഥവാ കസകസ എന്ന് കേട്ടിരിക്കും. ജ്യൂസിലും നാരങ്ങവെള്ളത്തിലും നമ്മള് ഇടുന്ന ഈ കസകസ കൊഴുപ്പിനെ വേഗത്തില്‍ എരിയിച്ച് കളയുകയും ഇത് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.