വയര്‍ ചാടുന്നതാണ് ഇന്നത്തെ കാലത്ത് പ്രധാന പ്രശ്‌നം. ആരോഗ്യത്തിന് ദോഷം വരുത്തുന്ന ഒന്നാണ് ഇത്. വയറ്റില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് മറ്റേത് ഭാഗത്തെ കൊഴുപ്പിനേക്കാള്‍ അപകടകരമാണെന്നതാണ് വാസ്തവം. ഇത് വന്നു ചേരാന്‍ എളുപ്പമാണ്. പോകാന്‍ ഏറെ ബുദ്ധിമുട്ടും. വയര്‍ ചാടുന്നത് പലരും സൗന്ദര്യ പ്രശ്‌നമായി കാണാറുണ്ടെങ്കിലും ഇത് പ്രധാനപ്പെട്ട ആരോഗ്യ പ്രശ്‌നമാണെന്നതാണ് വാസ്തവം. ഇതിനാല്‍ തന്നെയും തടിയും പ്രത്യേകിച്ച് വയറ്റിലെ കൊഴുപ്പും നീക്കിക്കളയാനുള്ള വഴികള്‍ തേടുന്നത് ഗുണം നല്‍കും.















