എത്ര നല്ല ആഹാരം കഴിച്ചാലും അത് ശരിയായ രീതിയില്‍ കഴിച്ചില്ലെങ്കില്‍ അത് അമിതവണ്ണത്തിലേയ്ക്കും കുടവയര്‍ വരുന്നതിനും കാരണമാകുന്നുണ്ട്. കുടവയര്‍ ഇന്ന് പുരുഷന്മാരില് മാത്രമല്ല, സ്ത്രീകളിലും അമിതമായി വന്നുകൊണ്ടിരിക്കുകയാണ്. ഇത്തരത്തില്‍ അമിതവണ്ണത്തിലേയ്ക്കും വയറിലേയ്ക്കും നമ്മളെ തള്ളിവിടുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് നമ്മള് ആഹാരകാര്യത്തില്‍ കാണിക്കുന്ന ചില അശ്രദ്ധകളാണ്. ഇത്തരം അശ്രദ്ധകള്‍ ഒഴിവാക്കിയാല്‍ തന്നെ നല്ല ആരോഗ്യകരമായ തടിയും അതുപോലെ, നല്ല ആലിലവയറും നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. എന്തെല്ലാം കാര്യങ്ങളാണ് ഇതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.