നമ്മള് സാധാരണഗതിയില്‍ തൈര് തയ്യാറാക്കുന്നത് പശുവിന് പാലില്‍ ആണ്. ചിലര്‍ കടകളില്‍ നിന്ന് നേരിട്ട് പാക്കറ്റ് തൈര് വാങ്ങി സൂക്ഷിക്കും. എന്നാല്‍, ചിലര്‍ വീട്ടില്‍ തന്നെ തൈര് തയ്യാറാക്കുന്നവരും കുറവല്ല. ഇത്തരത്തില്‍ വീട്ടില്‍ തൈര് തയ്യാറാക്കണമെങ്കില്‍ പശുവിന് പാല്, അതുപോലെ, കുറച്ച് തൈര് എന്നിവ വേണം. ഈ തൈര് പുളിപ്പിച്ചാണ് നമ്മള് കറികളില്‍ എടുക്കുന്നതും അതുപോലെ മോര് തയ്യാറാക്കാന്‍ ഉപയോഗിക്കുന്നതും.എന്നാല്‍, പശുവിന് പാല് ഇല്ലാതെ തന്നെ തേങ്ങാപ്പാല്‍ ഉപയോഗിച്ചും നമുക്ക് തൈര് തയ്യാറാക്കാവുന്നതാണ്. ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പവുമാണ്. സാധാ തൈരിന്റെ അതേ ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുകയും ചെയ്യും. ഇത് എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം.