മെൽബൺ : വിക്ടോറിയയിൽ പൊതു മദ്യപാന നിയമങ്ങൾ റദ്ദാക്കും – മെൽബൺ കപ്പ് ദിനം മുതൽ പുതുക്കിയ നിയമം നിലവിൽ വരും . പൊതുസ്ഥലത്ത് മദ്യപിച്ചതിന് പോലീസിന് ഇനി ആരെയും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നാണ് പുതിയ ആരോഗ്യ അധിഷ്ഠിത സമീപനം അർത്ഥമാക്കുന്നത്.
എന്നിരുന്നാലും, ഈ നീക്കത്തിന്റെ സമയം സംസ്ഥാനത്തെ പോലീസ് സേനയിൽ നിന്ന് ആശങ്ക ഉയർത്തിയിട്ടുണ്ട്.
‘യോർട്ട യോർട്ട’ എന്നാ അബോർജിനാൽ വിഭാഗത്തിൽ പെട്ട ‘ തന്യ ഡേ ‘ 2017 ഡിസംബർ 5-ന് നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ബെൻഡിഗോയിൽ നിന്ന് മെൽബണിലേക്കുള്ള ട്രെയിനിൽ ഉറങ്ങുകയായിരുന്നു മിസ് ഡേ. അന്നു രാത്രി, കാസിൽമെയിൻ പോലീസ് സ്റ്റേഷന്റെ സെല്ലിൽ തലയിടിച്ച് മസ്തിഷ്ക രക്തസ്രാവം മൂലം അവൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും. മൂന്ന് ആഴ്ച കഴിഞ്ഞ് അതേ ആശുപത്രിയിൽ വച്ച് മരണപ്പെടുകയും ചെയ്തു .
ആളുകളെ ശാന്തരാക്കാൻ ജയിൽമുറികളിലേക്ക് അയക്കുന്നത് തടയുന്നതിനാണ് നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു.
“മദ്യപിച്ചിരിക്കുന്നതിനാൽ ആളുകളെ സെല്ലിനുള്ളിൽ പൂട്ടിയിടുന്നത് ആധുനിക മാനവികതയുടെ വിജയത്തിന്റെ ലക്ഷണമല്ല, അത് പരാജയത്തിന്റെ ലക്ഷണമാണ്. ഈ കീഴ്വഴക്കംമാറ്റേണ്ടതുണ്ട് ” അദ്ദേഹം പറഞ്ഞു.
“ഞങ്ങൾക്ക് തന്യ ഡേ യുടെ കാര്യത്തിൽ തെറ്റ് പറ്റിപ്പോയി . (തന്യ ഡേ) പോലുള്ള വിഷയങ്ങളിൽ ഞങ്ങൾ കൂടുതൽ നന്നായി പ്രവർത്തിക്കേണ്ടതുണ്ട്”. അദ്ദേഹം പ്രതികരിച്ചു.
“ഇത് ഒരു കുറ്റമായിരിക്കരുത് എന്ന് ഞങ്ങൾ സമ്മതിക്കുന്നു; എന്നാൽ നിങ്ങൾക്ക് പോലീസിന് ശേഷിക്കുന്ന അധികാരങ്ങൾ നീതി പാലനത്തിനായി ആളുകൾക്ക് മേൽ പ്രയോഗിക്കാനുള്ള പവർ ഉണ്ടായിരിക്കണം. എന്നാൽ മാത്രമേ പൊലീസിന് യഥാർത്ഥത്തിൽ എന്തെങ്കിലും സമയോചിതമായും, അവസരോചിതമായും ഇടപെടാൻ കഴിയുകയുള്ളൂ ..
പൊതു ലഹരിക്കെതിരെ പ്രതികരിക്കാൻ ഉദ്യോഗസ്ഥരെ സഹായിക്കുന്നതിന് വിക്ടോറിയ പോലീസിലുടനീളം പരിശീലനം ആരംഭിച്ചതായി വിക്ടോറിയൻ സർക്കാർ വക്താവ് പറഞ്ഞു.
“ഡിക്രിമിനലൈസേഷൻ അർത്ഥമാക്കുന്നത് പൊതുസ്ഥലത്ത് മദ്യപിച്ചതിന് ആളുകളെ അറസ്റ്റ് ചെയ്യാനും തടങ്കലിൽ വയ്ക്കാനും കഴിയില്ല എന്നാണ് – വ്യക്തിപരവും സാമൂഹികവുമായ സുരക്ഷാ ആശങ്കകളോടും പ്രശ്‌നകരമായ പെരുമാറ്റങ്ങളോടും പ്രതികരിക്കാൻ വിക്ടോറിയ പോലീസിന് നിലവിലുള്ള എല്ലാ അധികാരങ്ങളും നിലനിർത്തും. ഒപ്പം തന്നെ പുതിയ നിയമവുമായി എങ്ങനെ പൊരുത്തപ്പെടണം എന്ന് പോലീസിനെ ട്രെയിൻ ചെയ്യിക്കും ” സർക്കാരിന്റെ വക്താവ് പറഞ്ഞു.