തടി കുറയ്ക്കുക, ഇതിനേക്കാള്‍ ഉപരിയായി വയര്‍ കുറയ്ക്കുക എന്നത് സ്ത്രീ പുരുഷഭേദമന്യേ പലരുടേയും ലക്ഷ്യമായിരിയ്ക്കും. ആകെയുള്ള തടിയേക്കാള്‍ ചാടുന്ന വയറാകും പലരേയും അലട്ടുന്ന പ്രശ്നം. ഇത്തരം പ്രശ്നങ്ങള്‍ക്ക് ഭക്ഷണ നിയന്ത്രണവും വ്യായാമവും പ്രധാന പരിഹാരങ്ങളാണ്. ഇവയ്ക്കൊപ്പം ചില വീട്ടുവൈദ്യങ്ങള്‍ കൂടി പരീക്ഷിയ്ക്കാം. ഇത്തരത്തില്‍ ചിലത് നമ്മുടെ അടുക്കളയില്‍ നിന്നും തൊടിയില്‍ നിന്നുമെല്ലാം ലഭ്യമാണ്. ഇത്തരത്തില്‍ ഒന്നാണ് മുരിങ്ങ. വൈറ്റമിന്‍ സി, ഫോളിക് ആസിഡ് തുടങ്ങിയ ഒരു പിടി പോഷക ഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നുമാണ്.