വയര്‍ ചാടുന്നതാണ് തടി അധികമില്ലെങ്കിലും പലരേയും അലട്ടുന്ന പ്രശ്നം. വയര്‍ ചാടുന്നത് പലരും സൗന്ദര്യ പ്രശ്നമായാണ് കരുതുന്നതെങ്കിലും ഇത് ആരോഗ്യപരമായ പല പ്രശ്നങ്ങളും വരുത്തുന്ന ഒന്നു കൂടിയാണ്. വയറ്റില്‍ വന്നു കൂടുന്ന കൊഴുപ്പ് പോകാന്‍ എളുപ്പമല്ല. എന്നു കരുതി അത് അപ്രാപ്ത്യവുമല്ല. വെറും വീട്ടുവൈദ്യങ്ങള്‍ കൊണ്ട് മാത്രം ഇത് സാധിയ്ക്കുമെന്ന് കരുതുന്നത് സാധ്യമായ കാര്യമല്ല. ഇത്തരം കാര്യങ്ങള്‍ക്കൊപ്പം വ്യായാമവും ഒപ്പം ഭക്ഷണ നിയന്ത്രണവും കൂടി വേണം. ഇത്തരം കാര്യങ്ങള്‍ക്കൊപ്പം പരീക്ഷിയ്ക്കാവുന്ന ഒരു പ്രത്യേക ഹോം റെമഡിയെക്കുറിച്ച് അറിയൂ. വീട്ടില്‍ നമുക്ക് തയ്യാറാക്കി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന ഒരു പ്രത്യേക പാനീയമാണ് ഇത്.