ചിലര്‍ക്ക് തടി കുറച്ച് കൂടിയെങ്കില്‍ എന്നായിരിക്കും ആഗ്രഹം. എന്നാല്‍, ചിലര്‍ക്കാകട്ടെ, എങ്ങിനെയെങ്കിലും തടി ഒന്ന് കുറച്ചാല്‍ മതി എന്നാകും. ഇത്തരത്തില്‍ തടി വേഗത്തില്‍ കുറഞ്ഞ് കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ശീലിക്കാവുന്ന ഒരു കാപ്പിയാണ് പരിചയപ്പെടുത്തുന്നത്.ഇത് തയ്യാറാക്കുന്നതിനായി വേണ്ടത് നല്ല കാപ്പി പൊടിയും അതുപോലെ, ഉലുവയുമാണ്. ഇവ രണ്ടും ചേര്‍ത്ത് തയ്യാറാക്കുന്ന ഈ കാപ്പി കുടിച്ചാല്‍ നിങ്ങളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങളുണ്ട്. അതുപോലെ, തടിയും വയറും വേഗത്തില്‍ കുറച്ച് എടുക്കാനും സാധിക്കുന്നതാണ്.















