അന്തരീക്ഷത്തിലെ താപം ഉയരുന്നതിനനുസരിച്ച് ശരീരത്തിലെ ചൂടും ഉയര്‍ന്ന് വരികയാണ്. ഫാന്‍ ഇട്ടാല്‍ പോലും കിടന്നുറങ്ങാന്‍ സാധിക്കാത്ത അവസ്ഥയായിരിക്കും ഇപ്പോള്‍. എന്നാല്‍, നമ്മള് കഴിക്കുന്ന ആഹാരത്തില്‍ കുറച്ച് ശ്രദ്ധിച്ചും നല്ലപോലെ വെള്ളം കുടിച്ചാലും ചൂട് കുറയ്ക്കാന്‍ സാധിക്കും എന്ന് പറയും.എന്നാല്‍, ഇത് മാത്രമല്ല, നന്നായി വെള്ളം കുടിക്കുന്നതിന്റെ കൂടെ മുളപ്പിച്ച ചിയ സീഡ്സ് കൂടെ ചേര്‍ത്ത് കഴിഞ്ഞാല്‍ ശരീരത്തിന് കൂടുതല്‍ കുളിര്‍മ്മയും ചൂട് ശരീരത്തില്‍ കൂടുമ്പോള്‍ ഉണ്ടാകുന്ന പല ബുദ്ധിമുട്ടുകളും കുറയ്ക്കാന്‍ സാധിക്കുന്നതാണ്.