മനാമ > വിമാന യാത്രാനിരക്ക് കുത്തനെ വര്ദ്ധിപ്പിച്ച് പ്രവാസികളെ കറവപശുവാക്കുന്ന വിമാന കമ്പനികളുടെ പ്രവാസി വിരുദ്ധ സമീപനത്തില് ബഹ്റൈന് പ്രതിഭ പ്രതിഷേധിച്ചു.
കഴിഞ്ഞ രണ്ടുമാസത്തിനിടയില് മൂന്നിരട്ടിയോളം വര്ദ്ധനവാണ് ഗള്ഫ് – കേരള സെക്ടറില് ഉണ്ടായത്. സാധാരണക്കാരായ പ്രവാസികളുടെ നട്ടൊല്ലൊടിക്കുകയാണ് വിമാനകമ്പനികള്്. സ്കൂള് അവധിയും ആഘോഷങ്ങളും നടക്കുന്ന ഈ സാഹചര്യത്തിലാണ് വര്ധന. വ്യാപക പ്രതിഷേധമുയര്ന്നിട്ടും അമിത നിരക്ക് വര്ദ്ധിപ്പിക്കുകയല്ലാതെ കുറയ്ക്കാന് നടപടികള് സ്വീകരിക്കുന്നില്ല.
ഈ പ്രതിസന്ധി പരിഹരിക്കാന് എയര്ലൈന്സ് അധികൃതരുമായി കേന്ദ്ര സര്ക്കാര് ചര്ച്ച നടത്തണം. ഒപ്പം പ്രവാസികളനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കാനായി കേരള സര്ക്കാര് നടപ്പാാക്കുന്ന ചാര്ട്ടേര്ഡ് വിമാന സര്വീസ് ഏര്പെടുത്താനുള്ള തീരുമാനത്തെ അനുഭാവപൂര്വ്വം പരിഗണിച്ച് എത്രയും വേഗം അനുമതി നല്കാന് സിവില് ഏവിയേഷന് മന്ത്രാലയത്തിന് നിര്ദേശം നല്കണമെന്നും പ്രതിഭ പ്രസിഡന്റ് ഇന്ചാര്ജ് ശശി ഉദിനൂര് ജനറല് സെക്രട്ടറി ഇന് ചാര്ജ് ഷംജിത് കോട്ടപ്പള്ളി എന്നിവര് ആവശ്യപ്പെട്ടു.















