ഇഡ്ഢലി ആരോഗ്യകരമായ ഭക്ഷണമാണ്. സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ ഒന്നായ ഇത് പൊതുവേ ആരോഗ്യകരമായ ഭക്ഷണങ്ങളുടെ കൂട്ടത്തില്‍ വരുന്ന ഒന്നായതിന് പ്രധാന കാരണം ആവിയില്‍ വേവിച്ചെടുക്കുന്നുവെന്നത് കൂടിയാണ്. ആരോഗ്യ ഗുണങ്ങള്‍ ഏറെയുള്ള ഒന്നാണിത്. ഇഡ്ഢലി-സാമ്പാര്‍ കോമ്പോ പൊതുവേ ഏറെ അംഗീകരിയ്ക്കപ്പെട്ട ഒന്നാണ്. പൊതുവേ സേഫ് ഭക്ഷണം എന്ന ഗണത്തില്‍ പെടുത്തുന്ന ഇഡ്ഢലിയ്ക്ക് കാര്യമായ രുചിയില്ലെന്ന് പറയാമെങ്കിലും വയറിന് കേടു വരുത്താത്ത ഭക്ഷണം എന്ന ഗണത്തില്‍ പെടുത്താവുന്ന ഒരു വിഭവമാണ്.