കാൻബറ : സർക്കാർ ഫോണുകളിൽ ചൈനീസ് ഉടമസ്ഥതയിലുള്ള ടിക് ടോക്ക് നിരോധിച്ച് , ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി.
ചൈനീസ് ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ ഉപയോഗം സർക്കാർ ഫോണുകളിൽ വ്യാപകമായ നിരോധനത്തിന്- പ്രധാനമന്ത്രി ആന്റണി അൽബനീസ്- അംഗീകാരം നൽകിയതായി റിപ്പോർട്ട്.
ചൈനയിൽ നിന്നുള്ള ചാരപ്രവർത്തനം ഭയന്ന് സർക്കാർ ഫോണുകളിൽ ടിക്‌ടോക് ആപ്പ് ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനലൂടെ, ഓസ്‌ട്രേലിയ മറ്റ് രാജ്യങ്ങളെ മാതൃകയാക്കുന്നു . യുഎസ്, കാനഡ, യുകെ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളിൽ ടിക്ടോക്കിന് നിരോധനം പ്രാബല്യത്തിലുണ്ട്. ആ രാജ്യങ്ങളെ പിന്തുടരുകയാണ് ഓസ്‌ട്രേലിയയും.
ജനപ്രിയ ആപ്പ് ഉപയോഗിക്കാൻ മന്ത്രിമാർ ബർണർ* ഫോണുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്, ഇത് ചൈനീസ് ഉദ്യോഗസ്ഥർക്ക് രാജ്യസുരക്ഷയെ ബാധിക്കുന്ന ഡാറ്റകൾ ആക്‌സസ് ചെയ്യുമോ എന്ന ആശങ്കയ്ക്ക് കാരണമായി.
ജനപ്രിയ ആപ്പ് ഉപയോഗിക്കാൻ മന്ത്രിമാർ ബർണർ* ഫോണുകൾ ഉപയോഗിക്കുന്നതായി റിപ്പോർട്ടുണ്ട്, ഇത് ചൈനീസ് ഉദ്യോഗസ്ഥർക്ക് രാജ്യസുരക്ഷയെ ബാധിക്കുന്ന ഡാറ്റകൾ ആക്‌സസ് ചെയ്യുമോ എന്ന ആശങ്കയ്ക്ക് കാരണമായി.
എന്താണ് ബർണർ* ഫോൺ എന്നത് കൊണ്ട് അർത്‌ഥമാക്കുന്നത് ?
ഒരു ബർണർ ഫോൺ എന്നാൽ, താൽകാലികവും ചിലപ്പോൾ അജ്ഞാതവുമായ ഉപയോഗത്തിനായി ഗവണ്മെന്റ് ഒഫീഷ്യലുകൾക്കും, ഉന്നത രാഷ്ട്രീയ നേതാക്കൾക്കുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വിലകുറഞ്ഞ മൊബൈൽ ഫോണാണ്. അതിനുശേഷം അത് ഉപേക്ഷിച്ചേക്കാം. ബർണറുകൾ പ്രീപെയ്ഡ് മിനിറ്റുകൾ ഉപയോഗിച്ചും, ആശയവിനിമയ ദാതാവുമായുള്ള ഔപചാരിക കരാർ ഇല്ലാതെയും വാങ്ങുന്നു.
എന്നാൽ ടിക് ടോക്ക് ഓസ്‌ട്രേലിയ-ന്യൂസിലൻഡ് ജനറൽ മാനേജർ ലീ ഹണ്ടർ – ഓസ്‌ട്രേലിയൻ ഗവണ്മെന്റിന്റെ ഈ തീരുമാനത്തിൽ അങ്ങേയറ്റം താൻ നിരാശനാണെന്ന് പറഞ്ഞു. “ഇത് രാഷ്ട്രീയത്താൽ നയിക്കപ്പെടുകയാണ്. വാസ്തവത്തിൽ ഞങൾ അപകടകാരികൾ അല്ല.ഈ നയത്തെക്കുറിച്ച് സർക്കാരുമായി ക്രിയാത്മകമായി ഇടപഴകാനുള്ള ഞങ്ങളുടെ ആവർത്തിച്ചുള്ള വാഗ്ദാനങ്ങൾക്കിടയിലും, TikTok ഉം അത് ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാരും ഈ തീരുമാനത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ അറിയാൻ വിട്ടുപോയതിൽ ഞങ്ങൾ നിരാശരാണ്” ഹണ്ടർ പ്രസ്താവനയിൽ പറഞ്ഞു.
“ടിക് ടോക്ക് ഒരു തരത്തിലും ഓസ്‌ട്രേലിയക്കാർക്ക് ഒരു സുരക്ഷാ അപകടമാണെന്നും, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വ്യത്യസ്തമായി പരിഗണിക്കരുതെന്നും സൂചിപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ലെന്ന് ഞങ്ങൾ വീണ്ടും ഊന്നിപ്പറയുന്നു. ഞങ്ങളുടെ ദശലക്ഷക്കണക്കിന് ഓസ്‌ട്രേലിയൻ ഉപയോക്താക്കൾ വസ്തുതകളെ അടിസ്ഥാനമാക്കി തീരുമാനങ്ങൾ എടുക്കുന്ന ഒരു ഗവൺമെന്റിന്റെ നീതിക്ക് അർഹരാണ്. ഞങ്ങളുടെ ആപ്പ് ഉടമസ്‌ഥതയുടെ, ഉത്ഭവ രാജ്യം പരിഗണിക്കാതെ തന്നെ എല്ലാ ബിസിനസുകളോടും നീതി പുലർത്താൻ ഓരോ വികസിത രാജ്യത്തിനും പുരോഗമന ചിന്തയുടെ ഭാഗമാകേണ്ടതുണ്ട്. ആ പുരോഗമന മാനവികതയുടെ ഭാഗമായി ഞങ്ങൾക്ക് കുറച്ച് കൂടി നീതിക്ക് അർഹതയുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. അത് നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.” അദ്ദേഹം പ്രസ്താവിച്ചു.
എന്നാൽ ഗവൺമെന്റ് സർവീസസ്, എൻഡിഐഎസ് മന്ത്രി ബിൽ ഷോർട്ടൻ കഴിഞ്ഞ മാസം ഇത് ഗുരുതരമായ പ്രശ്നമാണെന്ന് പറഞ്ഞു.“സർക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ അവലോകനം ചെയ്യുകയാണ്” അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സൈബർ സുരക്ഷാ വിദഗ്ധ മിസ്.സൂസൻ മക്ലീൻ പറഞ്ഞത്- ഈ ആപ്ലിക്കേഷൻ “ഉപയോഗിക്കാൻ സുരക്ഷിതമല്ല എന്നാണ്. രാഷ്ട്രീയക്കാർ ശരിക്കും പടിപടിയായി ഉത്തരവാദിത്ത ബോധത്തോടെ മുന്നോട്ട് പോകേണ്ടതുണ്ട്. നിങ്ങൾക്ക് ഓസ്‌ട്രേലിയയിൽ ഈ ആപ്ലികേഷൻ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, രാജ്യത്തിന്റെ സുരക്ഷ വിട്ടുവീഴ്ച ചെയ്യപ്പെടാത്ത പ്ലാറ്റ്‌ഫോമുകൾ കൂടുതൽ നിയമാനുസൃതമായി ഉപയോഗിക്കാൻ തുടങ്ങണം,” ചൈന ആസ്ഥാനമായുള്ള ടിക്ടോക്ക് കമ്പനി ചൈനീസ് ഗവൺമെന്റിന്റെ നിയന്ത്രണത്തിൽപ്പെട്ടതാണെന്ന് മക്ലീൻ പറഞ്ഞു.
ഈ മാസം ആദ്യം സർക്കാർ ഫോണുകൾക്ക് ഇത്തരമൊരു നിയന്ത്രണം ഏർപ്പെടുത്തിയ ഏറ്റവും പുതിയ രാജ്യമായി ന്യൂസിലാൻഡ് മാറി. തൊട്ട് പിന്നാലെ , ഇതാ ഓസ്‌ട്രേലിയയും !
TikTok-ന്റെ മാതൃ കമ്പനിയായ ByteDance, ബ്രൗസിംഗ് ചരിത്രവും ലൊക്കേഷനും പോലുള്ള ഉപയോക്തൃ ഡാറ്റ ചൈനീസ് സർക്കാരിന് നൽകുമോ അല്ലെങ്കിൽ അതിന്റെ പേരിൽ പ്രചരണങ്ങളും തെറ്റായ വിവരങ്ങളും നൽകുമെന്ന ആശങ്കയാണ് ഈ നീക്കങ്ങൾക്ക് ഇരു രാജ്യങ്ങളെയും പ്രേരിപ്പിച്ചത്.
TikTok-ന്റെ മാതൃ കമ്പനിയായ ByteDance, ബ്രൗസിംഗ് ചരിത്രവും ലൊക്കേഷനും പോലുള്ള ഉപയോക്തൃ ഡാറ്റ ചൈനീസ് സർക്കാരിന് നൽകുമോ അല്ലെങ്കിൽ അതിന്റെ പേരിൽ പ്രചരണങ്ങളും തെറ്റായ വിവരങ്ങളും നൽകുമെന്ന ആശങ്കയാണ് ഈ നീക്കങ്ങൾക്ക് ഇരു രാജ്യങ്ങളെയും പ്രേരിപ്പിച്ചത്.