തിരുവനന്തപുരം > മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരന് ഫ്രാന്സിസ് നൊറോണ സര്ക്കാര് ജോലിയില് നേരത്തെ പിരിയുന്നു എന്ന വാര്ത്ത വേദനാജനകമാണെനന് പുരോഗമന കലാ സാഹിത്യ സംഘം.അദ്ദേഹത്തിന്റെ എഴുത്തിനു നേരെ ഉണ്ടായ അടിസ്ഥാനരഹിതമായ വിമര്ശനങ്ങളും അത് ഉയര്ത്തിയ സ്വാതന്ത്ര്യ ബോധവുമാണ് വിരമിക്കലിനു കാരണം.കാലവും ജീവിതവും മൗലികമായ രീതിയില് ആവിഷ്കരിക്കുന്ന മലയാളത്തിലെ മികച്ച എഴുത്തുകാരില് ഒരാളാണ് ഫ്രാന്സിസ് നൊറോണ. അദ്ദേഹത്തിന്റെ കഥകളും, നോവലുകളും മലയാളി വായനക്കാര്ക്ക് പ്രിയപ്പെട്ടതാണ്.
ഫ്രാന്സിസ് നൊറോണയുടെ സര്ഗാത്മകതക്കുമേല് ചില നിയന്ത്രണങ്ങളുണ്ടാക്കാന് ചിലരെങ്കിലും ശ്രമിക്കുന്നത് ആശാസ്യമല്ല. ബ്രിട്ടീഷ് / രാജവാഴ്ചക്കാലത്തെ ചില ജീര്ണ്ണ നിയമങ്ങളുടെ സഹായത്തോടെ എഴുത്തിനെ നിയന്ത്രിക്കാമെന്ന് ചില വ്യക്തികളും, ചില സന്ദര്ഭങ്ങളില് ബ്യൂറോക്രസിയും കരുതുന്നുണ്ട്.
ജനാധിപത്യ ആശയങ്ങള്ക്ക് സകല ഇടങ്ങളിലും പ്രാധാന്യം നല്കുന്ന കേരളം അത്തരം കരിനിയമങ്ങളെ ദുര്ബലപ്പെടുത്തേണ്ടതുണ്ട്. മലയാളത്തില് മാനവികതയും മതനിരപേക്ഷതയും ഉയര്ത്തിപ്പിടിക്കുന്ന രാഷ്ട്രീയ സൗന്ദര്യമുള്ള എഴുത്തുകള് ഉയര്ന്നുവരുന്ന കാലമാണിത്. അതിനെ ദുര്ബലപ്പെടുത്തുന്ന ജീര്ണ്ണ പ്രവണതകള്ക്കെതിരെ ജനാധിപത്യ കേരളം ജാഗ്രത പാലിക്കണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം ആവശ്യപ്പെട്ടു