ചില സമയത്ത് കണ്ണാടി നോക്കുമ്പോൾ എന്തൊരു വണ്ണമാണ് എന്ന് സ്വയം ചിന്തിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇനി മുതൽ ഡയറ്റ് ചെയ്ത് വണ്ണം കുറയ്ക്കാം എന്ന് പലരും വിചാരിക്കും പക്ഷെ അത് അത്ര എളുപ്പമുള്ള കാര്യമല്ല. നിരന്തരമായി ഭക്ഷണത്തിലും അതുപോലെ വ്യായാമത്തിലുമൊക്കെ ശ്രദ്ധിച്ചാൽ മാത്രമേ നല്ല രീതിയിൽ വണ്ണം കുറയ്ക്കാൻ സാധിക്കൂ എന്നതാണ് സത്യം. ശരിയായ രീതിയിൽ ചെയ്യുന്നത് ദീർഘകാലാടിസ്ഥാനത്തിൽ വണ്ണം കുറച്ച് നിർത്താൻ സഹായിക്കും. ചെറിയ ചില തെറ്റുകളാണ് പലപ്പോഴും ആളുകളെ അവർ ആഗ്രഹിച്ച അത്രയും ഭാരം കുറയ്ക്കാൻ പറ്റാത്ത രീതിയിലേക്ക് എത്തിക്കുന്നത്. ജീവിതശൈലിയിൽ ഉണ്ടാകുന്ന ഈ തെറ്റുകൾ അവഗണിക്കാൻ വളരെ എളുപ്പമാണ്. കൃത്യമായി കണ്ടെത്തി അത് പരിഹരിച്ചില്ലെങ്കിൽ പലപ്പോഴും അത് നെഗറ്റീവ് ഇഫക്റ്റുകളിലേക്ക് നയിക്കും. ശരീരഭാരം കുറയ്ക്കാൻ തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ.