മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്, മെൽബണിലെ ക്നാനായ യുവജനങ്ങൾക്കായി, ഒരു Lenten Pilgrimage, “കുരിശിന്റെ വഴിയേ ക്നാനായ യുവത” ഭക്തിനിർഭരമായി നടത്തപ്പെട്ടു.
ഓസ്ട്രേലിയായിലെ മലയാറ്റൂർ മല എന്നറിയപ്പെടുന്ന മെൽബൺ ബാക്കസ് മാർഷ് മലമുകളിലുള്ള Our Lady Ta’ Pinu Shrine – ൽ ആണ് കുരിശിന്റെ വഴി സംഘടിപ്പിച്ചത്.
ഏപ്രിൽ മാസം ഒന്നാം തീയതി ശനിയാഴ്ച രാവിലെ 11 മണിക്ക് കുരിശിന്റെ വഴി ആരംഭിച്ച്, 2 മണിക്ക് ഉച്ചഭക്ഷണത്തോടുകൂടി, Lenten Pilgrimage പ്രോഗ്രാം സമാപിച്ചു.
ക്നാനായ സമുദായത്തിന്റെ ഭാവി പ്രതീക്ഷകളായ ക്നാനായ യുവതി – യുവാക്കളെ, ക്രൈസ്തവ വിശ്വാസത്തിലും, ദൈവിക ചൈതന്യത്തിലും വളർത്തിയെടുത്ത്, യേശുക്രിസ്തുവിന്റെ നിണമണിഞ്ഞ കാൽപ്പാടുകൾ പിൻതുടരുന്നവരാക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടുകൂടിയാണ്, ഈ നോയമ്പുകാലത്തു ഇങ്ങനെയൊരു കുരിശിന്റെ വഴി സംഘടിപ്പിച്ചത്.
സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവക വികാരി റെവ ഫാ: അഭിലാഷ് കണ്ണാമ്പടം , ഇടവകയിലെ യൂത്ത് കോർഡിനേറ്റർമാരായ ജോർജ് പൗവ്വത്തേൽ, സജിമോൾ മാത്യു കളപ്പുരയ്ക്കൽ, മേജുമോൾ അജി ചെമ്പനിയിൽ, മാത്യു ലൂക്കോസ് തമ്പലക്കാട്ട് , മെൽബൺ കെ.സി.വൈ.എൽ പ്രസിഡന്റ് ക്രിസ്റ്റി തോമസ് ചാരംകണ്ടത്തിൽ, ജോയിന്റ് സെക്രട്ടറി നികിത ബോബി കണ്ടാരപ്പള്ളിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഈ കുരിശിന്റെ വഴി സംഘടിപ്പിച്ചത്.
ഈ ഒരു കുരിശിന്റെ വഴിയിൽ പങ്കെടുക്കുവാനായി എത്തിച്ചേർന്ന എല്ലാ യുവജനങ്ങളെയും അഭിനന്ദിക്കുന്നുവെന്നും, മെയ് മാസം 14-ാം തിയതി, യുവജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന മതേർസ് ഡേയിലും, ജൂലൈ മാസം 15-ാം തിയതി, യുവജനങ്ങൾക്കായി നടത്തുന്ന യൂത്ത് ഡേയിലും എല്ലാ യുവജനങ്ങളുടെയും സാന്നിധ്യസഹകരണങ്ങൾ ഉണ്ടാകണമെന്നും ഇടവക വികാരി ഫാ: അഭിലാഷ് കണ്ണാമ്പടം അറിയിച്ചു.