രാവിലെ കണ്ണ് തുറന്നാൽ ഉടൻ ഫോൺ തപ്പുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത് ദൈനംദിന ജീവിതത്തിൻ്റെ ഒരു ഭാഗമായി മാറിയിരിക്കുകയാണ് പലർക്കും. രാത്രി ഉറങ്ങുന്നതിന് തൊട്ട് മുൻപ് വരെയും രാവിലെ കണ്ണ് തുറന്നാൽ ആദ്യം നോക്കുന്നതും സോഷ്യൽ മീഡിയ ആയിരിക്കും. എന്നാൽ ഇതൊരു ഗുരുതര പ്രശ്നമാണെന്ന് തന്നെ പറയാം. ഇത്തരത്തിലുള്ള ശീലങ്ങൾ നല്ലത് അല്ലാന്ന് അറിഞ്ഞിട്ടും ഇത് തുടർന്ന് പോകുന്നവരാണ് ഭൂരിഭാഗം ആളുകളും. ദിവസം മുഴുവൻ ഈ സ്ക്രോളിങ്ങ് തുടരുന്നതാണ് പലരുടെയും ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നത്. ഒരാളുടെ ഊർജ്ജത്തിൻ്റെ വലിയൊരു ഭാഗം തന്നെ ഇത് വലിച്ചെടുക്കുന്നുണ്ടെന്ന് തിരിച്ചറിയേണ്ടത് വളരെ പ്രധാനമാണ്. ചില സന്ദർഭങ്ങളിൽ കൂടുതൽ അപ്ഡേറ്റഡ് ആയിട്ടിരിക്കാൻ ഇത് സഹായിക്കുമെങ്കിലും മറ്റ് ചില സന്ദർഭങ്ങളിൽ പലരും അനാവശ്യ സ്ക്രോളിങ്ങുകളാണ് ചെയ്യുന്നത്. ഇത്തരത്തിൽ സ്ക്രോളിങ്ങ് അഡ്ക്ഷനുള്ളവർക്ക് അത് മാറ്റാൻ ഈ കാര്യങ്ങൾ ചെയ്യാം.