കൂവക്കിഴങ്ങും കൂവപ്പൊടിയുമെല്ലാം മലയാളിയ്ക്ക് ഏറെ പരിചിതമായ ഭക്ഷണങ്ങളാണ്. എന്നാല്‍ പലരും ഇത് അധികമായി ഉപയോഗിയ്ക്കാറില്ല. ആരോറൂട്ട് പൗഡറാണിത്. വേനല്‍ക്കാലത്ത് കഴിയ്ക്കാവുന്ന ഏറെ ആരോഗ്യകരമായ ഈ ഭക്ഷണം പല തരത്തിലെ പോഷകങ്ങളും അടങ്ങിയ ഒന്നാണ്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, മറ്റ് സുപ്രധാന പോഷകങ്ങൾ എന്നിവയുടെ സമ്പുഷ്ടമായ ഉറവിടമാണ് കൂവപ്പൊടി. അത് ധാരാളം ഔഷധ, ചികിത്സാ ഗുണങ്ങൾ നൽകുന്നു.ബി-വിറ്റാമിനുകളായ റിബോഫ്ലേവിൻ, നിയാസിൻ, ഫോളേറ്റ് എന്നിവ കൂവയിൽ അടങ്ങിയിട്ടുണ്ട്.