ചാടുന്ന വയറും കൂടുന്ന തടിയും ഇന്നത്തെ കാലത്ത് സ്ത്രീ പുരുഷ ഭേദമന്യേയുള്ള പ്രധാനപ്പെട്ട പ്രശ്നമാണ്. ഇത് പലരും സൗന്ദര്യ പ്രശ്നമായി കാണുന്നുവെങ്കിലും ആരോഗ്യപ്രശ്നം കൂടിയാണെന്നതാണ് വാസ്തവം. ഈ രണ്ടു പ്രശ്നങ്ങളും വരുത്തി വയ്ക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പലതാണ്. പല രോഗങ്ങളും അമിത വണ്ണവുമായി ബന്ധപ്പെട്ടിരിയ്ക്കുന്ന ഒന്നാണ്. ഇതു പോലെ ശരീരത്തിലെ ഏതു ഭാഗത്തേക്കാളും വേഗത്തില്‍ കൊഴുപ്പടിയുന്ന ഒരിടമാണ് വയര്‍. വയറ്റില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പ് പോകാന്‍ ബുദ്ധിമുട്ടുമാണ്. മാത്രമല്ല, വയറ്റില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പാണ് ഏറെ അനാരോഗ്യകരമായത്.