ബിപി അഥവാ രക്തസമ്മര്‍ദം പലര്‍ക്കുമുള്ള പ്രശ്‌നമാണ്. നിസാരമായി തള്ളിക്കളയാനുള്ളതുമല്ല. കാരണം ഹാര്‍ട്ട് അറ്റാക്ക്, സ്‌ട്രോക്ക്, അവയവങ്ങള്‍ക്ക് തകരാര്‍ എന്നിവയുള്‍പ്പെടെ പല ഗുരുതര പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. ഇതിനാല്‍ കൃത്യമായി ബിപി നിയന്ത്രിച്ച് നിര്‍ത്തുകയെന്നത് പ്രധാനമാണ്. ബിപിയ്ക്ക് കാരണങ്ങള്‍ പലതുണ്ടാകും. നമ്മുടെ ഭക്ഷണ ശീലം മുതല്‍ ജീവിതശൈലി വരെ ഇതിന് കാരണമാകാം. ബിപി നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ചില വഴികളുണ്ട്. ചില വീട്ടുവൈദ്യങ്ങള്‍, അടുക്കളയില്‍ നാം ഉപയോഗിയ്ക്കുന്ന പല ചേരുവകള്‍. ഇതിലൊന്നാണ് ഇഞ്ചി. ഏറെ ഔഷധ ഗുണങ്ങളുള്ള ഇത് ബിപി നിയന്ത്രിയ്ക്കാനുള്ള നല്ലൊരു മരുന്നു കൂടിയാണ്.