കുലാലംപൂർ : KL ഇന്റർനാഷണൽ എയർപോർട്ട് (KLIA), ടെർമിനൽ 1 എയറോട്രെയിൻ സർവീസ് താൽക്കാലികമായി നിർത്തിവച്ചു.
എയറോട്രെയിൻ റീപ്ലേസ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി പ്രധാന ടെർമിനലിനും, സാറ്റലൈറ്റ് ടെർമിനലിനും ഇടയിലുള്ള എല്ലാ എയറോട്രെയിൻ പ്രവർത്തനങ്ങളും കെഎൽ ഇന്റർനാഷണൽ എയർപോർട്ട് (കെഎൽഐഎ), മലേഷ്യ എയർപോർട്ട് ഹോൾഡിംഗ്സ് ബെർഹാദ് (എംഎഎച്ച്ബി) മാനേജ്മെന്റ് താൽക്കാലികമായി നിർത്തിവച്ചതായി യാത്രക്കാരെ അറിയിക്കാൻ മലേഷ്യൻ എയർലൈൻസ് അറിയിച്ചു.
പ്രധാന ടെർമിനലിനും സാറ്റലൈറ്റ് ടെർമിനലിനും ഇടയിൽ ബദൽ ട്രാൻസ്ഫർ മോഡ് എന്ന നിലയിൽ 24/7 ലഭ്യമായ ഷട്ടിൽ ബസ് സർവീസ് MAHB വാഗ്ദാനം ചെയ്യും.
യാത്രക്കാർക്ക് കൃത്യസമയത്ത് ബോർഡിംഗ് ഗേറ്റിലെത്തുമെന്ന് ഉറപ്പാക്കാൻ, ടെർമിനൽ കെട്ടിടങ്ങൾക്കിടയിലുള്ള ട്രാൻസ്ഫറിന് അധിക സമയം വേണ്ടിവന്നേക്കുമെന്ന് മലേഷ്യൻ എയർലൈൻസ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകുന്നു.
മലേഷ്യൻ എയർലൈൻസ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയും യാത്രക്കാർക്ക് അവരുടെ അന്തിമ ലക്ഷ്യസ്ഥാനങ്ങളിലേക്ക് ഹ്രസ്വ കണക്ഷനുകൾ നൽകാൻ വേണ്ടുന്ന സൗകര്യങ്ങളും , ഗൈഡൻസും ഉത്തരവാദിത്വത്തോടെയും ,കാര്യക്ഷമമായും നടപ്പിലാക്കുമെന്നും മലേഷ്യൻ എയർലൈൻസ് അധികൃതർ, കേരളത്തിലേക്ക് Malaysian Airlines ബുക്കിങ്ങുകൾ, ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ ഏഷ്യ ട്രാവൽസിനയച്ച ഇമെയിലിൽ വ്യക്തമാക്കി.

Hurry, this offer won’t last forever! Fly from Australia to India and back for just $795* ! Don’t miss out on this incredible deal.
“വീൽചെയർ യാത്രക്കാരെ ബസുകളിൽ കയറാൻ സഹായിക്കാൻ ഞങ്ങൾ ഗ്രൗണ്ടിൽ ഉണ്ടാകുമെന്നും, ട്രെയിനുകൾ ഇനി സർവീസ് നടത്തുന്നില്ല എന്നത് ചിലർക്ക് അസ്വസ്ഥതയുണ്ടാക്കുമെന്നത് ഉൾക്കൊള്ളുന്നുവെന്നും , എന്നാൽ എല്ലാവരുടെയും സഹകരണം ഈ ഘട്ടത്തിൽ ആവശ്യമാണെന്നും” – മെൽബണിലെ മലേഷ്യൻ എയർലൈൻസ് അധികൃതർ ശ്രീ. റോഹൻ ഹെപ്വർത്ത് ഏഷ്യ ട്രാവെൽസ് മാനേജ്മെന്റിനോട് പറഞ്ഞു. കൊച്ചിയിലേക്കുള്ള കണക്ഷൻ ഫ്ളൈറ്റുകൾ കഴിവതും മെയിൻ ടെർമിനലിൽ തന്നെയാക്കി ആളുകളെ മെയിൻ ടെർമിനലിൽ നിന്നും സാറ്റലൈറ്റ് ടെർമിനലിലേക്ക് ട്രാൻസ്ഫർ ചെയ്യിക്കുന്നത് ഒഴിവാക്കാൻ ഏഷ്യ ട്രാവെൽസ് മാനേജ്മെന്റ് അഭ്യർത്ഥിച്ചത് ഉൾക്കൊള്ളുമെന്നും, അതിനായുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും രോഹൻ പറഞ്ഞു.
ഇന്ന് മുതൽ മലേഷ്യൻ എയർലൈൻസിൽ കൊച്ചിയിലേക്കോ, കൊച്ചിയിൽ നിന്നോ യാത്ര ചെയ്യുന്നവർ – KLIA മെയിൻ ടെർമിനലുകളിൽ നിന്നുമാണ്- തുടർ യാത്ര ചെയ്യുന്നതെന്ന് ബോർഡിങ് പാസ് കയ്യിൽ കിട്ടുമ്പോൾ, ചെക്ക് ഇൻ ഡെസ്കിൽ ചോദിച്ച് ഉറപ്പ് വരുത്താൻ അദ്ദേഹം നിർദ്ദേശിച്ചു.
ഓസ്ട്രേലിയൻ വാർത്തകളും, വിശേഷങ്ങളും തത്സമയം അറിയുവാനായി OZMALAYALAM WhatsApp/Facebook ഗ്രൂപ്പിൽ അംഗമാകാൻ –
Follow this link to join ‘ഓസ് മലയാളം’ WhatsApp group: OZMALAYALAM WhatsApp Group 3
Please Like our Facebook page >> https://www.facebook.com/ OzMalayalam