പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് അര വണ്ണവും വയറുമെല്ലാം കൂടാന്‍ സാധ്യതകളേറെയാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ നടക്കുന്നത് സ്ത്രീകളിലാണ് എന്നതാണ് ഒരു കാരണം. ഇതിന് പുറമേ ഗര്‍ഭ, പ്രസവ പ്രക്രിയകള്‍ സ്ത്രീകളില്‍ തടി കൂടാനും വയര്‍ ചാടാനും അരവണ്ണത്തിനുമെല്ലാം കൂടുതല്‍ സാധ്യതയുണ്ടാക്കുന്നതാണ്. തടി കുറയ്ക്കാന്‍ വേണ്ടി കഠിനമായ ഡയറ്റുകളും എളുപ്പമാര്‍ഗങ്ങളും പരീക്ഷിച്ച് അപകടത്തില്‍ പെടുന്നവരുണ്ട്. ഇത്തരം വഴികളില്ലാതെ തന്നെ സ്ത്രീകളിലെ വയര്‍ വണ്ണവും അരവണ്ണവുമെല്ലാം കുറയ്ക്കാന്‍ സാധിയ്ക്കും. ഇതിനുള്ള ചില സിംപിള്‍ വഴികളെക്കുറിച്ചറിയൂ.