ഹോര്‍മോണ്‍ ആരോഗ്യമെന്നത് സ്ത്രീ പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനമാണ്. ഹോര്‍മോണ്‍ സന്തുതിലാവസ്ഥ ശരീരത്തിന്, ആരോഗ്യത്തിന്, ചര്‍മത്തിന്, മുടിയ്ക്ക് ഏറെ പ്രധാനവുമാണ്. ഹോര്‍മോണ്‍ ആരോഗ്യം ശരിയാകാതിരിയ്ക്കുമ്പോള് പല രോഗങ്ങളുമുണ്ടാകുന്നു. തൈറോയ്ഡ്, സ്ത്രീകള്‍ക്കുണ്ടാകുന്ന പിസിഒഡി പോലുള്ളവ എന്നിവയെല്ലാം ഇതില്‍ പെടുന്നു. ഹോര്‍മോണ്‍ (hormone) തകരാറ് വരുത്തുന്ന പല കാര്യങ്ങളുമുണ്ട്. നമ്മുടെ ജീവിത രീതികള്‍, സ്ട്രെസ് പോലുള്ള കാര്യങ്ങള്‍, ഭക്ഷണ രീതി എല്ലാം ഇതില്‍ പെടുന്നു.ഹോര്‍മോണ്‍ ആരോഗ്യം ശരിയാകാന്‍ പല കാര്യങ്ങളും ശ്രദ്ധിയ്ക്കേണ്ടത് ഏറെ പ്രധാനമാണ്. ഇതിന് സഹായിക്കുന്നതില്‍ ചില കൊഴുപ്പുകളും ഓയിലുകളും പെടുന്നു. പൊതുവേ ഓയിലുകള്‍, കൊഴുപ്പുകള്‍ ആരോഗ്യത്തിന് ദോഷകരമാണെന്ന് പറയുമെങ്കിലും ചിലത് ആരോഗ്യപരമായ ചില ഗുണങ്ങളും നല്‍കുന്നുണ്ട്.