ഏറ്റവും ഹെൽത്തി ആയ ഒരു ഓയിൽ ഏതെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ – ഒലിവ് ഓയിൽ. ഒലിവ് പഴങ്ങളിൽ നിന്നാണ് ഒലിവ് ഓയിൽ തയ്യാറാക്കപ്പെടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകാവുന്ന പല അപകടകരമായ രാസ പദാർത്ഥങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാൻ ഈ ആന്റി ഓക്‌സിഡന്റുകൾ ഗുണകരമാണ്. അതിനാൽ തന്നെ ഒലിവ് ഓയിൽ ഇന്ന് ഏറെ ജനപ്രിയമാണ്. ഒലിവ് ഓയിലിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്? ഒലിവ് ഓയിൽ ആർക്കൊക്കെ കഴിക്കാം? ഒലിവ് ഓയിൽ കഴിക്കേണ്ട അളവെത്ര, എങ്ങനെ കഴിക്കണം, സൗന്ദര്യ സംരക്ഷണത്തിന് ഒലിവ് ഓയിൽ നല്ലതാണോ തുടങ്ങിയ കാര്യങ്ങൾ വിശദമായി മനസിലാക്കാം.