Monday, April 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

പ്രഫ: ഡോ. സജീവ് കോശി മെൽബണിൽ അന്തരിച്ചു.

by NEWS DESK
February 23, 2023
in AUSTRALIA
0
പ്രഫ: ഡോ. സജീവ് കോശി മെൽബണിൽ അന്തരിച്ചു.
0
SHARES
7.3k
VIEWS
Share on FacebookShare on TwitterShare on Whatsapp

മെൽബൺ∙ പ്രഫ: ഡോ. സജീവ് കോശി മെൽബണിൽ അന്തരിച്ചു. മെൽബണിലെ റോയൽ ഡെന്റൽ ഹോസ്പിറ്റലിലെ എൻഡോഡോണ്ടിക്‌സിന്റെ സ്പെഷലിസ്റ്റ് ഹെഡും പ്ലെന്റി വാലി കമ്മ്യൂണിറ്റി ഹെൽത്തിന്റെ ക്ലിനിക്കൽ ഡയറക്ടറുമായിരുന്നു.

സർക്കാർ തീരുമാനങ്ങൾ എടുക്കുന്നതിൽ പ്രാദേശിക ഉൾക്കാഴ്ചകൾ കൊണ്ടുവരുന്നതിനുള്ള വിക്ടോറിയൻ ഗവൺമെന്റിന്റെ ഉപദേശക സംഘമായ നോർത്തേൺ മെട്രോപൊളിറ്റൻ പാർട്ണർഷിപ്പിൽ അദ്ദേഹം അംഗമായിരുന്നു.

 

2007ൽ ഡോ. കോശി ബേൺസ്ഡെയ്ൽ റീജിയണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്തിരുന്നപ്പോൾ, വിക്ടോറിയൻ പബ്ലിക് ഹെൽത്ത് കെയർ അവാർഡിലെ ഏറ്റവും മികച്ച ടീമിനുള്ള മന്ത്രിയുടെ അവാർഡ് ലഭിച്ചു. 2008ൽ ഓസ്‌ട്രേലിയൻ ഡെന്റൽ അസോസിയേഷന്റെ പൊതു ദന്തചികിത്സയിലെ മികവിനുള്ള അച്ചീവ്‌മെന്റ് അവാർഡും ലഭിച്ചു.

 

2010ൽ വിക്ടോറിയയുടെ ആദ്യത്തെ പബ്ലിക് ഓറൽ ഹെൽത്ത് കെയർ അവാർഡ് ലഭിച്ചു. 2012 ൽ മറ്റൊരു വിക്ടോറിയൻ മൾട്ടി കൾച്ചറൽ അവാർഡ് കൂടി ലഭിച്ചു.

 

2015 മുതൽ 18 വരെ കൗൺസിൽ ഓഫ് ഓസ്‌ട്രേലിയൻ ഗവൺമെന്റ്‌സ് (COAG) മിനിസ്റ്റീരിയൽ ഹെൽത്ത് കൗൺസിൽ നാഷണൽ ഡെന്റൽ ബോർഡിലേക്കും ഹെൽത്ത് റെഗുലേറ്ററി ബോഡിയായ AHPRA യിലേക്കും നിയമിതനായി. ഈ ദേശീയ ബോർഡിൽ നിയമിതനായ ആദ്യത്തെ ഇന്ത്യക്കാരനാണ് അദ്ദേഹം. പുതുതായി രൂപീകരിച്ച വിക്ടോറിയൻ ക്ലിനിക്കൽ കൗൺസിലിലും അദ്ദേഹം അംഗമായിരുന്നു.

 

2016ൽ ഡോ കോശിയെ ഓസ്‌ട്രേലിയയുടെ അഭിമാനകരമായ സിവിലിയൻ ബഹുമതി ഓർഡർ ഓഫ് ഓസ്‌ട്രേലിയ മെഡൽ നൽകി ആദരിച്ചു. ഇത് ഒരു പ്രധാന നിയമനവും ഓസ്‌ട്രേലിയയിലെ ക്ലിനിക്കൽ ഗവേണൻസുമായുള്ള അദ്ദേഹത്തിന്റെ നേതൃത്വത്തിനുള്ള കൂടുതൽ അംഗീകാരവുമായിരുന്നു.

 

2021ൽ വിക്ടോറിയയിലെ നയരൂപീകരണ കമ്മിറ്റി അംഗമായി നിയമിതനായി. 2021 മാർച്ചിൽ ഡോ. സജീവ് കോശിയെ ഷെവലിയർ പദവിയോടെ ഓർഡർ ഓഫ് നൈറ്റ്സ്, ഹോസ്പിറ്റൽ ഓഫ് സെന്റ് ജോൺ (നൈറ്റ്സ് ഹോസ്പിറ്റലർ) ആയി നിയമിച്ചു.

 

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായും കേരള ഡെന്റൽ കൗൺസിൽ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗവൺമെന്റ് ഡെന്റൽ കോളേജിലെ പൂർവ്വ വിദ്യാർഥിയായ സജീവ് തിരുവനന്തപുരം കൈതമുക്കിൽ കുടുംബത്തിൽ പരേതനായ വി ഒ കോശിയുടെ മകനാണ്. ഭാര്യ രജനി കുമ്പനാട് സ്വദേശിനി. മക്കൾ: ഡോ. ജിതിൻ സജീവ് (കാർഡിയോളജിസ്റ്റ്), ഡോ. ജീസൺ സജീവ് (എൻഡോഡോണ്ടിസ്റ്റ്).

 

മെൽബൺ മാർത്തോമ്മാ പള്ളിയിൽ വച്ചുള്ള സംസ്കാര ശുശ്രൂഷയുടെ വിശദാംശങ്ങൾ പിന്നീട് അറിയിക്കും.

 

മെൽബണിലെ പ്രമുഖ സംഘടനകളുടെ വക്താക്കൾ ഡോ. കോശിയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു.

വാർത്തക്ക്  കടപ്പാട് : ജോർജ്‌ തോമസ് (ലാലു അച്ചായൻ )

Previous Post

‘ജീവിതശൈലിയും മടിയും ആരോഗ്യനില വഷളാക്കി’ ; യുട്യൂബ്‌ വീഡിയോയിൽ സുബി

Next Post

ബിബിസി: ഇന്ത്യ വിരട്ടാൻ 
നോക്കിയെന്ന്‌ ബ്രിട്ടീഷ്‌ എംപിമാർ

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
369
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
106
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
98
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
95
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
105
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
63
Next Post
ബിബിസി:-ഇന്ത്യ-വിരട്ടാൻ-
നോക്കിയെന്ന്‌-ബ്രിട്ടീഷ്‌-എംപിമാർ

ബിബിസി: ഇന്ത്യ വിരട്ടാൻ 
നോക്കിയെന്ന്‌ ബ്രിട്ടീഷ്‌ എംപിമാർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.