നാം പലപ്പോഴും മരിക്കുമെന്ന് കരുതിയിരിയ്ക്കുന്ന ചില പ്രത്യേക രോഗങ്ങളുണ്ട്. ഹൃദ്രോഗം, ക്യാന്‍സര്‍, സ്‌ട്രോക്ക് പോലുള്ളവ ഇതില്‍ പെടുന്നു. എന്നാല്‍ ശരീരത്തിലെ ചില പ്രത്യേക അവയവങ്ങള്‍ പണി മുടക്കിയാല്‍ ശരീരം മരണത്തിലേയ്‌ക്കെത്തുന്നുവെന്നതാണ് വാസ്തവം. ഇത്തരത്തില്‍ ഒന്നാണ് കരള്‍ രോഗങ്ങള്‍. ഇതില്‍ ലിവര്‍ സിറോസിസ്, ഫാറ്റി ലിവര്‍ എന്നിവയെല്ലാം പെടുന്നു. ലിവര്‍ സിറോസിസിന് പ്രധാന കാരണം മദ്യപാനമെങ്കിലും ഇതിന് മദ്യപാനം മാത്രമല്ല, കാരണം. മററ് പല കാരണങ്ങളാലും ലിവര്‍ സിറോസിസുണ്ടാകാം. ആളുകള്‍ക്ക് പൊതുവേയുളള ചിന്ത കരള്‍ രോഗമെന്ന് കേട്ടാന്‍ മദ്യപാനം എന്നതാണ്. ഇതല്ല സത്യം. ഇതു പോലെ കരളില്‍ കൊഴുപ്പടിഞ്ഞ് കൂടുന്ന ഫാറ്റി ലിവര്‍ പലര്‍ക്കുമുള്ള അവസ്ഥയാണ്.