തൊണ്ടയിലെ കഫം പലര്‍ക്കുമുള്ള പ്രശ്‌നമാണ്. കഫം പല രീതിയിലുമുണ്ടാകാം. തൊണ്ടയിലേയ്ക്ക വരുന്ന കഫം തൊണ്ടയില്‍ തന്നെ വരുന്നതാകാം, ഇതല്ലെങ്കില്‍ സൈസനിലോ നേസല്‍ ട്രാക്കിലോ ഉണ്ടായി തൊണ്ടയിലേയ്ക്ക് വരുന്നതാകാം. ഇതല്ലെങ്കില്‍ വയറ്റിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണമാകാം. പ്രധാനമായും തൊണ്ടയില്‍ ഇത്തരം കഫം വരുന്നത് സൈനസ് ബാധ കൊണ്ടാണ്. പലപ്പോഴും ഇതിന് മഞ്ഞയോ പച്ചയോ ആകാം, ചിലപ്പോള്‍ ജെല്ലി പോലെയാകാം, ചിലപ്പോള്‍ ഇതിന് ദുര്‍ഗന്ധമുണ്ടാകാം. ഇതെല്ലാം സൈനസ് കഫത്തിന്റെ ലക്ഷണങ്ങളാണ്. ഇതല്ലാതെ അലര്‍ജി പ്രശ്‌നങ്ങളെങ്കില്‍ തൊണ്ടയില്‍ ഇത്തരത്തില്‍ കഫ ശല്യമുണ്ടാകാം. സൈനസിന്റെ അല്ലാതെ ശ്വാസകോശ പ്രശ്‌നം കാരണമുണ്ടാകാം. ചുമയ്ക്കാനുള്ള തോന്നലുണ്ടാകാം, ഇതിലൂടെ കഫമുണ്ടാകാം. രാവിലെ ഈ കഫം ചുമച്ച് പോകുകയും ചെയ്യും. ആസ്മത പോലുള്ള പ്രശ്‌നങ്ങള്‍, ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്‌ളക്‌റ്റൈസിസ് എന്ന അവസ്ഥ കാരണവും ഇതുണ്ടാകാം. വായില്‍ പത പോലെ ഇളകി വരുന്ന ഒന്നാണ്. ഇത് വയറിനകത്തുള്ള ദഹന രസം മേല്‍പ്പോട്ട് വന്നുണ്ടാകുന്ന കഫമാണ്. നേരം വൈകി കഴിയ്ക്കുന്നതും ഉടന്‍ കിടക്കുന്നതുമെല്ലാം ഇത്തരത്തിലെ കഫത്തിന് കാരണമാകുന്ന ഒന്നാണ്. രാത്രിയില്‍ ഒരു ഉറക്കം കഴിഞ്ഞാല്‍ കഫം വരുന്നത്, സൈനസ് ഭാഗത്ത് അടഞ്ഞിരിയ്ക്കുന്ന അവസ്ഥ എന്നിവയെങ്കില്‍ വയറ്റിലെ ഈ പ്രശ്‌നം കാരണമാകാം.