ആരോഗ്യത്തിന് വ്യായാമം എന്നത് ഏറെ പ്രധാനമാണ്. ശരീരത്തിന്റെ മാത്രമല്ല, മനസിന്റെ ആരോഗ്യത്തിനും വ്യായാമം ഗുണകരമാണ്. പ്രത്യേകിച്ച് ഇന്നത്തെ ജീവിത രീതികളും ജോലികളുമെല്ലാം വ്യായാമത്തിന്റെ പ്രധാന്യം എടുത്ത് കാണിയ്ക്കുന്നു. ഏറെ നേരം കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്നുളള ജോലികളാണ് ഇന്നത്തെ കാലത്ത് കൂടുതല്‍ പേരും ചെയ്യുന്നത്. ഇത് ആരോഗ്യത്തിന് വരുത്തുന്ന ദോഷങ്ങള്‍ ചെറുതല്ല. ലാപ്‌ടോപ്പിന് മുന്നില്‍ ഏറെ നേരം എഴുന്നേല്‍ക്കാതെ ഇരുന്ന് ചെയ്യുന്ന ജോലി ആരോഗ്യകരമായ ജീവിതശൈലിയുടെ ഏറ്റവും വലിയ ശത്രുവാണ്. ഇതിനിടയില്‍ എന്ത് വ്യായാമം ചെയ്യുമെന്ന ചോദ്യത്തിന് ഏറ്റവും ലളിതമായി പറയാവുന്നതാണ് നടക്കുക എന്നത്. ആര്‍ക്കും പ്രത്യേകിച്ച് യാതൊരു മുന്നൊരുക്കവും നടത്താതെ ചെയ്യാന്‍ പറ്റുന്ന ഒന്നാണ് നടക്കുക എന്നത്. ഇത് ഇരുന്ന് ജോലി ചെയ്യുന്നവരെങ്കിലും ചെയ്യേണ്ട ഒന്നാണ്. അര മണിക്കൂര്‍ കൂടുതല്‍ 5 മിനിറ്റ് എഴുന്നേറ്റ് നടക്കുക. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ലെന്ന് പഠന ഫലങ്ങള്‍ തെളിയിക്കുന്നു.