പുതു വര്‍ഷം പിറന്നപ്പോള്‍ തടി കുറയ്ക്കണം എന്ന ന്യൂ ഇയര്‍ പ്രതിഞ്ജ എടുത്ത ചിലരെങ്കിലും കാണും. ഇവര്‍ക്ക് ഇതെങ്ങനെ നേടും എന്നതാകും അടുത്ത പ്രശ്നം. കടുത്ത വ്യായാമങ്ങളും കടുത്ത ഭക്ഷണ നിയന്ത്രണവുമൊന്നും സാധ്യമല്ലതാനും. പലരും ന്യൂ ഇയര്‍ റെസല്യൂഷന്‍ എടുത്ത ശേഷം ഇത് അടുത്ത വര്‍ഷം വീണ്ടുമെടുക്കേണ്ട അവസ്ഥയില്‍ എത്തുകയും ചെയ്യുന്നു. വലിയ ബുദ്ധിമുട്ടൊന്നും കൂടാതെ തന്നെ തടിയും വയറുമെല്ലാം കുറയ്ക്കാനും തടി കുറയ്ക്കാനുള്ള റെസല്യൂഷന്‍ വര്‍ഷാവര്‍ഷം വീണ്ടും ആവര്‍ത്തിയ്ക്കാതിരിയ്ക്കാനും ചെയ്യാവുന്ന ചില വഴികളെക്കുറിച്ച് ന്യൂട്രീഷനിസ്റ്റായ നൂപുര്‍ പാട്ടീല്‍ വിവരിയ്ക്കുന്നു. അധികം ബുദ്ധിമുട്ടുള്ള വഴികളല്ല ഇതെന്നതാണ് വാസ്തവം.