അജ്മാൻ> ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും,അജ്മാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി ചേർന്ന് സാമ്പത്തിക, നിക്ഷേപ, വ്യാപാരം രംഗത്തെ സംയുക്ത സഹകരണത്തെ കുറിച്ചു ചർച്ച ചെയ്യാൻ യോഗം സംഘടിപ്പിച്ചു.
ചേംബർ ഡയറക്ടർ ജനറൽ സേലം അൽ സുവൈദിയും ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇക്കണോമിക് ആൻഡ് കൊമേഴ്സ്യൽ കോൺസൽ കെ കാളിമുത്തുവും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബിസിനസ് വിപുലീകരണത്തിനും വികസനത്തിനുമായി സാമ്പത്തിക ബന്ധങ്ങളുടെ ആഗോള ശൃംഖല സൃഷ്ടിക്കുന്നതിനും അജ്മാനെ ഒരു നിക്ഷേപ കേന്ദ്രമായി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ചേംബറിന്റെ ശ്രമങ്ങളുടെ ഭാഗമായിരുന്നു കൂടിക്കാഴ്ച. അജ്മാനിലെ വൈവിധ്യമാർന്ന നിക്ഷേപ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് ഇന്ത്യൻ നിക്ഷേപകരെ ആകർഷിക്കുക എന്ന ലക്ഷ്യം വെച്ചാണ് ചർച്ച സംഘടിപ്പിച്ചത്.















