മനാമ> അമ്പതോ അതില് കൂടുതല് ജീവനക്കാരുള്ള സ്വകാര്യ മേഖല കമ്പനികളില് സ്വദേശിവല്ക്കരണ ലക്ഷ്യങ്ങള് കൈവരിക്കാനുള്ള സംവിധാനത്തില് യുഎഇ ഭേദഗതി വരുത്തി. മൊത്തം വൈദഗ്ധ്യ ജോലികളില് വര്ഷാവസാനത്തോടെ രണ്ട് ശതമാനം സ്വദേശിവല്ക്കരണം എന്ന ലക്ഷ്യം കൈവരിക്കുന്നതിന് കമ്പനികള് ഓരോ ആറ് മാസത്തിലും, ഒരു ശതമാനം വീതം സ്വദേശിവല്ക്കരണം വര്ദ്ധിപ്പിക്കണമെന്നാണ് ദേഗതിയെന്ന് മാനവ വിഭവ ശേഷി, എമിറേറ്റൈസേഷന് മന്ത്രി ഡോ. അബ്ദുല്റഹ്മാന് അല് അവാര് അറിയിച്ചു.
സ്വദേശിവല്ക്കരണം പാലിക്കാത്ത കമ്പനികള്ക്കുള്ള പിഴയില് മാറ്റമില്ല. ഈ വര്ഷം മുതല് നിയമിക്കപ്പെടാത്ത ഓരോ സ്വദേശിക്കും വര്ഷത്തില് 84,000 ദിര്ഹം നിരക്കില് പിഴ വര്ധിപ്പിച്ചതായി കഴിഞ്ഞമാസം മന്ത്രി അറിയിച്ചിരുന്നു. കഴിഞ്ഞ വര്ഷം 72,000 ദിര്ഹം വീതമായിരുന്നു പിഴ. ജീവനക്കാരുടെ എണ്ണത്തിന് അനുപാതികമായി പിഴ വര്ധിക്കും. പിഴ ഓരോ വര്ഷവും വര്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. പിഴ സംഖ്യ ആറുമാസത്തിലൊരിക്കല് ശേഖരിക്കും. ഈ വര്ഷം ആദ്യ പകുതിയില് ലക്ഷ്യം കൈവരിക്കാത്ത കമ്പനികളുടെ പിഴ ജൂലൈയില് വാങ്ങുംമെന്നും മന്ത്രി അറിയിച്ചു. 2022 മുതല് സ്വദേശിവല്ക്കരണം പാലിക്കാത്തത്തവരുടെ പിഴയും പിടിക്കും.
2021-നെ അപേക്ഷിച്ച് 2022-ല് സ്വകാര്യ മേഖലയില് ജോലി ചെയ്യുന്ന സ്വദേശികള് ഒരു ശതമാനം വര്ധിച്ചതായും മന്ത്രി പറഞ്ഞു. 2022 അവസാനത്തോടെ സ്വകാര്യ മേഖലയില് 50,000 സ്വദേശികള് ജോലി ചെയ്യുന്നതായും മന്ത്രി വാര്ത്താ സമ്മേളനത്തില് അറിയിച്ചു.
വര്ഷത്തില് രണ്ടുശതമാനം എന്ന നിരക്കിലാണ് സ്വദേശിവല്ക്കരണം. കഴിഞ്ഞ വര്ഷം 50 ജീവനക്കാരില് കൂടുതലുള്ള കമ്പനികളിലെ വിദഗ്ധ ജോലികളില് രണ്ട് ശതമാനം സ്വദേശികളെ നിയമിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഈ വര്ഷാവസാനത്തോടെ, നാല് ശതമാനം സ്വദേശി ജീവനക്കാരുണ്ടാകണമെന്നാണ് തീരുമാനം. 2026ല് സ്വദേശി അനുപാതം 10 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്.